KERALANEWS

വീട് കയറി അക്രമിച്ച് കഞ്ചാവ് മാഫിയ; അക്രമം പതിവാകുന്ന മേഖലയിൽ നടപടി എടുക്കാതെ പോലീസ്

തിരുവനന്തപുരം: പരിസരപ്രദേശങ്ങളിൽ വ്യാപകമായ ലഹരിമരുന്ന് വില്പനക്കെതിരെ താക്കീത് നൽകിയതിന്റെ പ്രതികാരമായി വീട് കയറി ആക്രമിച്ച് കഞ്ചാവ് വിൽപന സംഘം. കോട്ടൂർ നാരകത്തിൻമൂട് പള്ളിവിള ഹൗസിൽ ബദറുദ്ദീന്റെ വീടിനു നേരെ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.

വീടിന്റെ പിൻ വാതിൽ തകർത്ത് അകത്ത് കടന്ന അക്രമി സംഘം വീട്ടു സാധനങ്ങൾ മുഴുവൻ അടിച്ച് പൊട്ടിച്ചു. ഫ്രിഡ്ജ്,ടിവി തുടങ്ങി ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിപ്പിച്ചു. ജനാല ചില്ലുകളും വാതിലും തല്ലി തകർത്ത സംഘം ഫർണിച്ചറും തകർത്താണ് മടങ്ങിയത്. അക്രമം നടക്കുമ്പോൾ കൈക്കുഞ്ഞുങ്ങളും വീട്ടിലുണ്ടായിരുന്നു. പ്രദേശ വാസിയായ മുഹമ്മദ് മമ്മു എന്ന് വിളിക്കുന്ന യുവാവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബദറുദ്ദീൻ വ്യക്തമാക്കി.

ബദറുദ്ദീന്റെ വീടിനു സമീപം കഞ്ചാവ് വിൽപന നടത്തിയ സംഘത്തെ പലവട്ടം വിലക്കിയിരുന്നു എന്നും ഇതിന്റെ പ്രതികാരമായാണ് വീട് ആക്രമിച്ചതെന്നും ബദറുദ്ദീന്റെ ഭാര്യയും മകളുടെ മകളും മരുമകളും കൊച്ചു മക്കളും കിടന്നിരുന്ന മുറിയിലേക്ക് കടക്കാൻ അക്രമികൾക്കായില്ല. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർക്കെതിരെ കേസെടുത്തതായി നെയ്യാർ ഡാം പൊലീസ് അറിയിച്ചു. എന്നാൽ പ്രതികലെ പിടികൂടാനായിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്.

കോട്ടൂർ കേന്ദ്രമാക്കി കഞ്ചാവ് വിൽപന സംഘത്തെ അമർച്ച ചെയ്യാൻ പൊലീസിനാവുന്നില്ലെന്ന് പരാതിയുണ്ട്. രണ്ട് ദിവസം മുൻപ് ബൈക്കിൽ വീട്ടിലേക്ക് പോയ യുവാവിനെ കഞ്ചാവ് സംഘം അടിച്ച് പരുക്കേൽപ്പിച്ചു. ഈ സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.മാസങ്ങൾക്ക് മുൻപ് മറ്റൊരു വീടിനു നേരെയും കഞ്ചാവ് വിൽപന സംഘത്തിന്റെ ആക്രമണം ഉണ്ടായി. നഗരത്തിൽ നിന്നുള്ള വിൽപന സംഘങ്ങൾക്ക് കഞ്ചാവ് കൈമാറുന്നതിനുള്ള സുരക്ഷിത മേഖലയായി വനാതിർത്തി ഗ്രാമമായ കോട്ടൂർ മാറിയിട്ടുണ്ട്. അതിർത്തി കടത്തി വരുന്ന കഞ്ചാവ് കൈമാറുന്നതും ഈ പ്രദേശം കേന്ദ്രീകരിച്ചാണെന്നും പരിസരവാസികൾ ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close