CULTURALINDIANEWSTrending

ഒമിക്രോൺ ആശങ്കയിലും പരമ്പരാഗത ആചാരങ്ങളും പതിവു രീതികളുമായി തോട്ടം മേഖല; പുതുവത്സരത്തെ ആഘോഷമാക്കുന്നത് പൂക്കളും നാരങ്ങയും പരസ്പരം കൈമാറി

ഇടുക്കി: ഒമിക്രോൺ ആശങ്കകൾ നിലനിൽക്കുന്ന പശ്ചാതലത്തിലും പരമ്പരാഗത ആചാരങ്ങളും പതിവു രീതികളുമായി തോട്ടം മേഖല. മൂന്നാർ നിവാസികളാണ് പൂക്കളും നാരങ്ങയും പരസ്പരം കൈമാറി പുതുവത്സരത്തെ ആഘോഷമാക്കാനൊരുങ്ങുന്നത്.

പൂക്കളുടെ വില വർദ്ധിച്ചതോടെ കഴിഞ്ഞ വർഷത്തേക്കാൾ വ്യാപാരം കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്, മലയാളം സംസ്‌കാരം ഇടകലർന്ന മൂന്നാറിലെ പുതുവത്സര ആഘോഷം ബഹുവർണങ്ങളുടേതാണ്. പൂജയ്ക്കും വീട്ടിൽ അലങ്കരിക്കുന്നതിനുമായി എല്ലാ വർഷവും തമിഴ്നാട്ടിൽ നിന്ന് എത്തുന്നതു പോലെ ഇത്തവണയും നിരവധി പൂ വ്യാപാരികളാണ് എത്തിയിട്ടുള്ളത്.

മധുര, നിലക്കൽ, പുതുക്കോട്ടൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിയ പൂ വ്യാപാരികളുടെ കൂടയിൽ നിറഞ്ഞ വർണ പുഷ്പങ്ങൾ മൂന്നാറിലെ റോഡുകളുടെ വശത്ത് മനോഹരമായ നിറങ്ങളുടെ കാഴ്ചയാണൊരുക്കുന്നത്. അടുത്തയിടെ തമിഴ്നാട്ടിലുണ്ടായ പ്രളയത്തിൽ പൂ വ്യവസായത്തിന് കനത്ത തിരിച്ചടിയേറ്റെങ്കിലും ആവശ്യക്കാർ നിരവധിയുള്ളതു കാരണമാണ് തമിഴ്നാട്ടിൽ നിന്നും പൂവ്യാപാരികൾ എത്തിയിട്ടുള്ളത്.

ഉത്സവകാലമായതിനാൽ ക്ഷേത്രങ്ങളും പൂജകൾക്കും പൂക്കൾ ധാരാളം ഉപയോഗിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ പൂക്കളുടെ വില പതിൽ മടങ്ങ് വർദ്ധിച്ചതോടെ വ്യാപാരം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. പുതുവത്സര കൈനീട്ടത്തിനായി നാരങ്ങാ കൈമാറുന്ന പതിവുള്ളതിനാൽ മൂന്നാറിൽ നാരങ്ങാ വ്യാപാരവും പൊടിപൊടിക്കുകയാണ്.

തമിഴ് സംസ്‌കാരത്തിൽ ഐശ്വര്യത്തിന്റെ പ്രതീകമായും തടസ്സങ്ങൾ അകറ്റാനുള്ള കഴിവുണ്ടെന്നും നാരങ്ങായെ കരുതി വരാറുണ്ട്. അതു കൊണ്ടുതന്നെ പുതുവത്സരപ്പുലരിയിൽ എല്ലാം നാരങ്ങാ കൈമാറുന്നത് പതിവാണ്. വെറുതെ കൈമാറിയാൽ മാത്രം പോരാ. നാരങ്ങാ നൽകുമ്പോൾ അതിന് പകരമായി ചില്ലറത്തുട്ടുകളോ രൂപാ നോട്ടുകളോ തിരികെ നൽകുകയും വേണം. പൂക്കളും നാരങ്ങയും മൂന്നാറിൽ നിറക്കാഴ്ചകൾ ഒരുക്കുമ്പോൾ മൂന്നാറിലെത്തുന്ന സഞ്ചാരികളും പുതുവത്സര ലഹരിയിലാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..
https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close