KERALANEWS

കോൺക്രീറ്റ് തട്ടിനുതാഴെ ഉപയോഗിക്കാൻ കൊണ്ടുവെച്ച പുതിയ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് വീടുകൾ തകർന്നു

പയ്യന്നൂർ: കുഞ്ഞിമംഗലം വണ്ണാച്ചാലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വീടുകൾ തകർന്നു. പി.വി. കമലാക്ഷിയുടെ വീട്ടിലെ നിറയെ വാതകമുള്ള സിലിണ്ടറാണ് വെള്ളിയാഴ്ച പുലർച്ച 12.45ന് പൊട്ടിത്തെറിച്ചത്. കമലാക്ഷിയുടെ വീടിനും തൊട്ടടുത്തുള്ള ബന്ധു പി.വി. പവിത്രന്റെ വീടിനുമാണ് കേടുപാടുണ്ടായത്.

വർക്ക് ഏരിയയാണ് അടുക്കളയായി ഉപയോഗിക്കുന്നത്. ഇതിനകത്ത് സ്റ്റൗ വെക്കുന്ന കോൺക്രീറ്റ് തട്ടിനുതാഴെ ഉപയോഗിക്കാൻ കൊണ്ടുവെച്ച പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തൊട്ടടുത്തിരുന്ന ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടർ വളഞ്ഞ നിലയിലാണ്. വീടിന്റെ അടുക്കള ഭാഗം പൂർണമായി തകർന്നു.

പാചകവാതക കമ്പനി അധികൃതർ സ്ഥലത്തെത്തി. അത്യപൂർവമായാണ് സിലിണ്ടറുകൾ പൊട്ടാറുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രാത്രിയായതിനാൽ അടുക്കളയിൽ ആളുകളില്ലാത്തതും തീയില്ലാത്തതുമാണ് വൻദുരന്തം ഒഴിവാക്കിയത്.വീടിന്റെ നിരവധി ജനൽ ഗ്ലാസുകളും മുകൾനിലയിലെ മച്ചും തകർന്നുവീണു. തൊട്ടടുത്തുള്ള പവിത്രന്റെ വീടിന്റെ 14ഓളം ജനൽ ഗ്ലാസുകൾ തകർന്നു. ബോംബ് സ്‌ഫോടനത്തിന്റെ പ്രതീതിയാണുണ്ടായതെന്ന് വീട്ടുകാർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close