INDIANEWS

ഗ്യാസ് സിലിൻഡെർ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു

ന്യൂഡൽഹി: ഗ്യാസ് സിലിൻഡെർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സുശില (36), മോഹൻ (7), മാൻസി (7) എന്നിവരാണ് മരിച്ചത്. ഉറങ്ങി കിടക്കുന്നതിനിടയിലാണ് അപകടം. സുശിലയുടെ മൂത്തമകൾ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിലാണ് സിലിൻഡെർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

അപകടമുണ്ടായപ്പോൾ തന്നെ മൂത്തമകൾ ഓടി രക്ഷപ്പെട്ടു. 40 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഇളയ കുട്ടികൾ ഉറങ്ങി കിടന്നതിനാൽ രക്ഷപ്പെടാനായില്ല. നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂത്തമകൾ ഒഴികെ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സംഭവസമയത്ത് സുശീലയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close