KERALANEWS

ഓൺലൈൻ പഠനത്തിന് പെൺകുട്ടിക്ക് ഫോൺ നൽകി സഹായിച്ച ശേഷം അശ്ലീല സന്ദേശം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ ‍ പഠനത്തിന് സഹായമായി മൊബൈൽ ഫോൺ ‍ നൽകിയ ശേഷം പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തിൽ ‍ യുവാവിനെ മാവൂർ ‍ പോലീസ് അറസ്റ്റുചെയ്തു. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങിനൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കം പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രിൻസിപ്പൽ എസ്.ഐ. വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ എ.എസ്.ഐ. സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്, സിവിൽ പോലീസ് ഓഫിസർമാരായ ബിജു, എം.സി. ലിജുലാൽ, സുമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close