INDIANEWS

കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തണം; ധനമന്ത്രിക്ക്​ നിർദേശങ്ങളുമായി ഐ.എം.എഫ്​ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്​ടർ ഗീതാഗോപിനാഥ്

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന്​ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന്​ നിർദേശങ്ങൾ നൽകി ഐ.എം.എഫ്​ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്​ടർ ഗീതാഗോപിനാഥ്​. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, ഓഹരി വിൽപന എന്നിവക്ക്​ ഊന്നൽ നൽകുന്നതാവും ഈ വർഷത്തേയും കേന്ദ്രബജറ്റെന്ന്​ താൻ പ്രതീക്ഷിക്കുന്നു എന്ന് ഗീതാഗോപിനാഥ്​ പറഞ്ഞു. ബ്ലുംബർഗ്​ ക്വിൻറിന്​ നൽകിയ അഭിമുഖത്തിലാണ്​ ഗീത ഗോപിനാഥിന്റെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്.

കോവിഡിൽ നിന്നുളള സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവ്​ പല മേഖലകളിലും വ്യത്യസ്​ത തോതിലാണ്​. ഈ പ്രശ്​നത്തെ ബജറ്റ്​ പരിഗണിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഗീതാഗോപിനാഥ്​ പറഞ്ഞു. സൗജന്യ റേഷൻ പദ്ധതി മാർച്ചിന്​ ശേഷവും തുടരണം. ആരോഗ്യമേഖലക്കായി കൂടുതൽ പണം ചെലവഴിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ധനകമ്മി കുറക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. പല വികസിത രാജ്യങ്ങളിലും വരുംനാളുകളിൽ പലിശനിരക്ക്​ ഉയരും. കേന്ദ്രസർക്കാർ ഇത്​ കൂടി പരിഗണിക്കണമെന്നും ഗീതാ ഗോപിനാഥ്​ ആവശ്യപ്പെട്ടു.

നേരത്തെ ഒമിക്രോൺ വ്യാപനത്തിനിടയിലും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ മോശമല്ലാത്ത വളർച്ചയുണ്ടാകുമെന്ന്​ ഐ.എം.എഫ്​ പ്രവചിച്ചിരുന്നു. ഈവർഷം ഒമ്പത്​ ശതമാനത്തിനടുത്ത്​ വളർച്ചയുണ്ടാകുമെന്നാണ്​ ഐ.എം.എഫ്​ പ്രവചനം. അടുത്ത വർഷം 7.1 ശതമാനമായിരിക്കും വളർച്ച

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close