KERALANEWSUncategorized

കാ​മ്പ​സു​ക​ളി​ൽ ലിം​ഗ​നീ​തി ഉ​റ​പ്പാ​ക്കും; ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യ​ത്തി​ൻറെ പേ​രി​ൽ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. ലിം​ഗ​നീ​തി ഉ​റ​പ്പാ​ക്കാ​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് മ​ന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി.

ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും സ്ത്രീ ​പീ​ഡ​ന​ങ്ങ​ളും ത​ട​യാ​നു​ള്ള നി​യ​മ​ങ്ങ​ളും വേ​ദി​ക​ളും സം​ബ​ന്ധി​ച്ച്‌ വി​ശ​ദ​മാ​യ വി​വ​ര​ണം ഉ​ൾ​പ്പെ​ടു​ന്ന ക്ലാ​സു​ക​ൾ കാ​മ്പസു​ക​ളി​ൽ ന​ട​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഐ​സി​സി​യും ജ​ൻ​ഡ​ർ ജ​സ്റ്റീ​സ് ഫോ​റ​ങ്ങ​ളും ഇ​തി​ൻറെ സം​ഘാ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണം. ഈ ​മാ​സം ഈ ​പ​രി​പാ​ടി​ക​ൾ ന​ട​ക്ക​ണം. ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ൺ​കു​ട്ടി​ക​ളാ​യാ​ലും പെ​ൺ​കു​ട്ടി​ക​ളാ​യാ​ലും സ്വ​ത​ന്ത്ര​മാ​യ ജീ​വി​ത തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ണ​യ​ത്ത​ക​ർ​ച്ച​യു​ടെ പേ​രി​ൽ ഒ​രാ​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​ന്ന​ത് ഒ​ട്ടും ആ​ശാ​സ്യ​മ​ല്ല. പ്ര​ണ​യ​ത്തി​ൻറെ പേ​രി​ൽ കാ​ല്പ​നി​ക​വ​ൽ​ക്ക​രി​ച്ച്‌ ഒ​രി​ക്ക​ലും ഇ​തി​നെ ക​ണ്ടു​കൂ​ടാ.

വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ത്ത​രം അ​തി​ക്ര​മ പ്ര​വ​ണ​ത​ക​ളെ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടു​കൊ​ണ്ടാ​ണ് കാമ്പ​സു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത് മ​ന്ത്രി പ​റ​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close