INDIANEWS

ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം നല്ല ഉറക്കം കിട്ടുന്നുണ്ട്: മുൻ കോൺഗ്രസ് എംഎൽഎ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍

പൂനെ: ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് മുൻ കോൺഗ്രസ് എംഎൽഎ. ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ആണ് ഇപ്പോൾ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനവുമായി വന്നത്. പ്രതിപക്ഷത്തെ ലക്ഷ്യംവെച്ച് സിബിഐ, ഇ.ഡി, എന്‍സിബി പോലുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് എൻസിപി അധ്യക്ഷന്‍ ശരദ് പവാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ഷവര്‍ധന്‍ പാട്ടീലിന്‍റെ പ്രതികരണം. ഇപ്പോൾ ഒരു അന്വേഷണവും നേരിടേണ്ടിവരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് വിട്ടാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ബിജെപിയിൽ ചേർന്നത്.

പുനെ ജില്ലയിലെ ഇന്ദാപൂരിലെ എംഎല്‍എ ആയിരുന്നു ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.

“ഞങ്ങൾക്കും ബിജെപിയിലേക്ക് പോകേണ്ടിവന്നു. ഞാൻ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം (വേദിയിൽ തന്‍റെ തൊട്ടടുത്ത് ഇരിക്കുന്ന പ്രതിപക്ഷത്തുള്ള ഒരാളെ പരാമർശിച്ച്) ചോദിച്ചു. ഞാൻ എന്തിനാണ് ബിജെപിയിലേക്ക് പോയതെന്ന് അദ്ദേഹത്തിന്‍റെ നേതാവിനോട് ചോദിക്കാൻ ഞാൻ പറഞ്ഞു. എല്ലാം എളുപ്പവും സമാധാനപരവുമാണ് ബിജെപിയിൽ. അന്വേഷണങ്ങളൊന്നും നേരിടേണ്ടിവരാത്തതിനാല്‍ എനിക്ക് നല്ലതുപോലെ ഉറങ്ങാന്‍ പറ്റുന്നുണ്ട്”. പുനെയിലെ മാവലിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ഇങ്ങനെ പറഞ്ഞത്.

പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് കഴിഞ്ഞ ദിവസം ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close