INDIANEWSSocial MediaTrendingviral

വിവാഹാഘോഷത്തിനിടെ ആകാശത്തേയ്ക്ക് വെടിവെച്ച് വധൂവരന്മാർ; പോലീസ് അന്വേഷണം ആരംഭിച്ചു; വീഡിയോ കാണാം

വിവാഹാഘോഷങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുക. അത്തരത്തിൽ ചിന്തിച്ച് കണ്ടെത്തിയ ഒരു മാര്ഗം കാരണം വെട്ടിലായിരിക്കുകയാണ് ഇവിടെ ഒരു ദമ്പതികൾ. വിവാഹാഘോഷത്തിനിടെ വധൂവരന്മാർ ആകാശത്തേക്ക് വെടിവെച്ചതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിക്ക് സമീപമുള്ള ഗസ്സിയാബാദിലാണ് സംഭവം. വധൂവരന്മാർ ചേർന്ന് വെടിവെയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

വിവാഹവേദിയിൽ നിൽക്കുന്ന വരന് ഒരാൾ തോക്ക് കൈമാറുന്നു. ഇതു വാങ്ങി വരൻ ആകാശത്തേക്ക് വെടിവയ്ക്കുന്നു. വരന്റെ കൈകളിൽ പിടിച്ച് വധു ഒപ്പം ചേരുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

ജന്മദിനാഘോഷത്തിനിടെ വെടിയുതിർത്ത രണ്ടു പേർക്കെതിരെ ഓഗസ്റ്റിൽ ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്റെയും വീഡിയോ വൈറൽ ആയതിനെ തുടർന്നായിരുന്നു പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് വധൂവരന്മാരും സമാനമായ കേസിൽ അന്വേഷണം നേരിടുന്നത്. ഒരു മാസം മുമ്പ്, ജൂലൈയിൽ, ഗാസിയാബാദിൽ ഒരു ബാച്ചിലേഴ്സ് പാർട്ടിയിൽ ആഘോഷത്തിനിടെ വെടിയേറ്റ് 26 കാരനായ ഒരാൾ മരിച്ചിരുന്നു.

ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ പലപ്പോഴും ആളപായങ്ങളും പോലീസ് നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും ആഘോഷ വെടിവയ്പ്പുകൾ സർവ സാധാരണമാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close