foodINDIANEWS

രുചിക്ക് പേരുകേട്ട ഹത്തേയ് മുളക്, വലിപ്പത്തിൽ കേമൻ തമെങ്‌ലോംഗ് ഓറഞ്ച്; രണ്ടിനും ജിഐ ടാഗ് നൽകി ഇന്ത്യൻ സർക്കാർ ; സന്തോഷം പങ്കുവെച്ച് മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ: അതുല്യമായ രുചിക്ക് പേരുകേട്ട ഒന്നാണ് മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ കാണപ്പെടുന്ന ഹത്തേയ് മുളക്. തമെങ്‌ലോംഗ് മാൻഡാരിൻ വിളയുന്ന ഓറഞ്ചും ഏറെ പ്രസിദ്ധമാണ്. ഇവയ്ക്ക് രണ്ടിനും ഇപ്പോൾ ഇന്ത്യൻ സർക്കാർ ജിഐ(ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ) ടാഗ് നൽകിയിരിക്കുകയാണ്. ഇതിനെ തുടർന്ന് തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിപ്പൂർ മുഖ്യമന്ത്രി സന്തോഷം അറിയിച്ചത്.’മണിപ്പൂരിന് ഇന്നത്തെ ദിവസം എത്ര മികച്ച തുടക്കം! മണിപ്പൂരിന്റെ രണ്ട് ഉത്പന്നങ്ങളായ ഹത്തേയ് മുളക്, തമെങ്‌ലോംഗ് ഓറഞ്ച് എന്നിവയ്ക്ക് ഇന്ത്യൻ സർക്കാർ ജിഐ ടാഗ് അനുവദിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഇത് മണിപ്പൂരിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്, ഇത് മണിപ്പൂരിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും. അടുത്ത ദിവസങ്ങളിൽ ഞങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും’ എന്നാണ് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഫേസ്ബുക്കിൽ കുറിച്ചത്. സെപ്റ്റംബർ 22 ന് ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് മണിപ്പൂർ ഓർഗാനിക് മിഷൻ ഏജൻസി (MOMA) അറിയിച്ചു.

സിറാഖോങ് ചില്ലി എന്ന് പൊതുവെ അറിയപ്പെടുന്ന ഹത്തേയ് മുളക് ഇംഫാലിൽ നിന്ന് 66 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിറാരഖോംഗ് ഗ്രാമത്തിന്റെ കാലാവസ്ഥയിൽ മാത്രമാണ് സുലഭമായി വളരുന്നത്. 200 ലധികം വീടുകളുള്ള ഈ പ്രദേശത്തെ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ കൃഷിയാണ്. ഈ പ്രദേശത്തെ തണുത്ത കാലാവസ്ഥയാണ് ഹത്തേയ് മുളകിനെ സുലഭമായി വളർത്തുന്നത്. സിറാരഖോംഗ് ഗ്രാമത്തിന് ചുറ്റുമുള്ള 300 ഹെക്ടറുകളിലുടനീളം മുളക് ജൈവരീതിയിൽ വളരുന്നു. ഹത്തേയ് മുളകിന് പ്രത്യേക രുചിയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ മുളക് തൊട്ടടുത്ത ഗ്രാമങ്ങളിലും വളരുന്നുണ്ടങ്കിലും അവയുടെ ഗുണനിലവാരം, രുചി, നിറം എന്നിവയുടെ അടിസ്ഥാനത്തിൽ സിറാരഖോങ്ങിൽ കാണപ്പെടുന്ന മുളകിനേക്കാൾ വളരെ താഴ്ന്നതാണ്.

ഹത്തേയ് മുളക് നല്ലൊരു ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുകയും അവയിൽ ഉയർന്ന കാത്സ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുകയും ചെയ്യുന്നു. വളരെ ഉയർന്ന അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ (ASTA) കളർ മൂല്യം 164 ആണ്. മുളകിന്റെ വേർതിരിച്ചെടുക്കാവുന്ന നിറം സാധാരണയായി ASTA മൂല്യങ്ങൾ ഉപയോഗിച്ചാണ് പ്രകടിപ്പിക്കുന്നത്.

വലുപ്പത്തിൽ വളരെ വലുതാണ് തമെങ്‌ലോംഗ് മാൻഡാരിൻ ഓറഞ്ച്. ശരാശരി 232.76 ഗ്രാം ഭാരം ഇതിനുണ്ടാവും. വളരെയധികം മധുരവും പുളിയുമുള്ള രുചിയാണ് ഇവയ്ക്ക്. ഏകദേശം 45 ശതമാനം നീര് ഇതിലുണ്ട്. കൂടാതെ അസ്കോർബിക് ആസിഡാൽ (48.12 മി.ഗ്രാം/100 മില്ലി) സമ്പുഷ്ടമാണ് ഈ ഫലം. തമെങ്‌ലോംഗ് മാൻഡാരിൻ ഓറഞ്ച് തമെങ്‌ലോംഗ് കുന്നുകളിൽ 1800 ഹെക്ടർ പ്രദേശങ്ങളിൽ വളരുന്നു. അതിൽ 400 ഹെക്ടർ മോമാ ഓർഗാനിക് ആയി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close