animalINSIGHTNEWS

പെരുംമ്പാമ്പും ഭീമൻ മുതലയും തമ്മിലുള്ള പോരാട്ടം; അവിശ്വസനീയവും അപൂർവ്വവുമായ കാഴ്ച; ചിത്രങ്ങൾ കാണാം

മൃഗങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ നമ്മൾ കാണാറുണ്ട്. ഭക്ഷണത്തിനു വേണ്ടി പോരാടി ഇര പിടിക്കുന്നതും, വേട്ടക്കാരനിൽ നിന്ന് ഇര തന്റെ ജീവനുവേണ്ടി പൊരുതി അതിസാഹസികമായി രക്ഷപ്പെടുന്നതും നാം കണ്ടിട്ടുണ്ട്. അത്തരമൊരു പോരാട്ടമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വലിയ പെരുംമ്പാമ്പും ഭീമൻ മുതലയും തമ്മിലുള്ള കടുത്ത പോരാട്ടം.

അമേരിക്കയിലെ ഇൻഡ്യാനയിൽ നിന്നുള്ള കിം സള്ളിവനാണ് ഈ അപൂർവ്വ പോരാട്ടത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ബ്രസീലിലെ കുയാബെ നദിയിലൂടെ സഞ്ചരിച്ച കിമിന്റെയും സംഘത്തിന്റെയും മുന്നിൽ ഭീമന്മാരായ പെരുംമ്പാമ്പും മുതലയും തമ്മിലുള്ള യുദ്ധം പ്രത്യക്ഷപ്പെടുകയായിരുന്നു. ഏകദേശം 40 മിനിറ്റ് നീണ്ട പോരാട്ടമാണ് ഇരുവരും തമ്മിൽ നടന്നത്. ജീവിതത്തിലൊരിക്കൽ മാത്രം കണ്ട കാഴ്ചയാണിതെന്ന് കിം പറയുന്നു. വേട്ടയാടൽ സാധാരണമാണെങ്കിലും, മുതലയും പെരുമ്പാമ്പും തമ്മിലുള്ള യുദ്ധം ആദ്യമായാണ് തന്റെ കൺമുന്നിൽ പെടുന്നതെന്ന് പറയുകയാണ് കിം.

ഒരു ഭീമൻ മുതല എപ്രകാരമായിരിക്കും പെരുംമ്പാമ്പിന്റെ പിടിയിൽ പെടുക. അത് അത്ര നിസ്സാരമായിരിക്കില്ല. പെരുംമ്പാമ്പ് ഇത്തരത്തിൽ മുതലയെ ചുറ്റിപ്പിണയാൻ സമയമെടുത്തിരിക്കണമെന്നും കിം അത്ഭുതത്തോടെ പറയുന്നു. ഇത് കാണുക എന്നത് വളരെ അപൂർവ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുവരും തമ്മിലുള്ള പോരാട്ടം അത്ഭുതവും ആവേശവും നൽകുന്നതാണ്. 40 മിനിറ്റ് നീണ്ട പോരാട്ടത്തിൽ പെരുംമ്പാമ്പ് അയയുമ്പോഴേക്കും മുതല അക്രമിക്കാൻ ശ്രമിക്കും. പെട്ടന്ന് പാമ്പ് പിടി മുറുക്കും. തുടർന്ന് പാമ്പിന്റെ ശക്തമായ പിടിമുറുക്കത്തിൽ ഭീമൻ മുതല ഞെരുങ്ങുന്നതു കാണാം. പാമ്പിന്റെ വാലറ്റമാകട്ടെ മുതലയുടെ വായിൽപ്പെടുന്നു. മുതല കടിക്കാൻ ശ്രമിക്കുമ്പോൾ പാമ്പ് വീണ്ടും പിടുത്തം മുറുക്കുകയാണ്. നീണ്ട നേരത്തെ കടുത്ത പോരാട്ടത്തിനൊടുവിൽ പാമ്പ് പിടി വിട്ട് പിന്മാറുന്നു. ഇരുവരും തോൽക്കാൻ തയ്യാറായിരുന്നില്ല. അതിജീവനത്തിനായി മുതലയും പാമ്പും ശക്തമായി പൊരുതി. വലിയ യുദ്ധത്തിന് ശേഷം അവസാനം ഇരുവരും പിന്മാറുകയാണ്. പാമ്പ് തന്റെ വലിയ മാളത്തിലേയ്ക്ക് ഇഴഞ്ഞ് നീങ്ങിയപ്പോൾ മുതല നദിയിലേയ്ക്ക് നീന്തി മറഞ്ഞു.

പെരുംമ്പാമ്പുകൾ വലിയ ഇരകളെ വേട്ടയാടാറുണ്ട്. രണ്ട് വർഷം മുമ്പ്, അവിശ്വസനീയമായ ഒരു വീഡിയോ ആമസോൺ നദികളിൽ നിന്നും ശ്രദ്ധ നേടിയിരുന്നു. 29 അടി നീളമുള്ള പെരുംമ്പാമ്പും ഒരു മുതലും തമ്മിലുള്ള പോരാട്ടമാണ് അതിൽ കാണിച്ചിരുന്നത്. അന്ന് പാമ്പിന്റെ ശക്തമായ പിടിമുറുക്കത്തിൽ ചതഞ്ഞ് മുതല മരിക്കുന്നതാണ് കണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close