INDIANEWS

ഗിലാനിയുടെ പേരക്കുട്ടിയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു; നടപടി ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച്


ശ്രീനഗര്‍: പാക് അനുകൂല വിഘടനവാദി നേതാവായ സയീജ് അലി ഷാ ഗിലാനിയുടെ പേരക്കുട്ടിയെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു. ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹത്തിനൊപ്പം ഒരു അധ്യാപകനെയും ഇതേ കുറ്റം ആരോപിച്ച് പിരിച്ചു വിട്ടു.

ഗിലാനിയുടെ കൊച്ചുമകന്‍ അനീസ് ഉള്‍ ഇസ്ലാമിനെയും അധ്യാപകനായ ഫാറൂഖ് അഹമ്മദ് ബട്ടിനെയും പിരിച്ച് വിട്ടതോടെ ആറ് മാസത്തിനിടെ ഇവിടെ പിരിച്ച് വിടപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 27 ആയി. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും അഴിമതിക്കാരനായിരുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര സിങ്ങും അടക്കമുള്ളപ്രമുഖരും ഇതില്‍ പെടുന്നു. ദേവന്ദ്ര സിംഗിനെ കൊടും ഭീകരര്‍ക്കൊപ്പം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ച് വിട്ടത്.

കേസില്‍ സാഹചര്യത്തെളിവുകളും വസ്തുതകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണറുടെ പിരിച്ച് വിടല്‍ നടപടി. പിരിച്ച് വിടപ്പെട്ടവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും.

യുഎഇയിലും സൗദിയിലുമുള്ള മൂന്ന് കൊടും ഭീകരരുമായി ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനീസിനെ പിരിച്ച് വിട്ടത്. ഇയാളുടെ പിതാവ് അല്‍ത്താഫ് അഹമ്മദ് ഷാ എന്ന അല്‍ത്താഫ് ഫാന്റൂഷ് 2017 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഭീകരപ്രവര്‍ത്തന ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഇയാളെ എന്‍ഐഎ അറശ്റ്റ് ചെയ്യുകയായിരുന്നു.

മെഹബൂബ മുഫ്തി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 2016ലാണ് ഇദ്ദേഹത്തെ ഷേര്‍ ഇ കാശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ റിസര്‍ച്ച് ഓഫീസറായി നിയമിച്ചത്. നിയമനത്തിന് തൊട്ടുമുമ്പ് ഇയാള്‍ പാകിസ്ഥാനില്‍ പോയിരുന്നുവെന്നും ഗിലാനിയ്ക്ക് വേണ്ടി ഐഎസ്‌ഐ മേധാവി കേണല്‍ യാസിറുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അധികൃതര്‍ പറയുന്നു.
ഇയാള്‍ തിരിച്ച് വന്ന ശേഷം സംസ്ഥാനത്ത് അതുവരെയില്ലാത്ത അക്രമങ്ങള്‍ നടമാടി. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നായിരുന്നു അത് അരങ്ങേറിയത്. ഇതേതുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ഇയാള്‍ക്ക് നിയമനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു.

നിയമനം നേടുന്നതിന് തൊട്ട് മുമ്പ് വരെ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രോണ്‍ പറത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ ഐഎസ്‌ഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

ഇയാള്‍ നേരിട്ട് ഗസറ്റഡ് റാങ്കിലേക്ക് നിയമിക്കപ്പെടുകയായിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ കുറയ്ക്കാനുള്ള ഒരു ധാരണയുടെ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു ഇത്. 2005മുതല്‍ ഒഴിഞ്ഞ് കിടന്നിരുന്ന ഈ പോസ്റ്റ് ധൃതി പിടിച്ച് നികത്തേണ്ട യാതൊരു ആവശ്യവുമുണ്ടാ

ഗിലാനിയുെട പേരക്കുട്ടിയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു; നടപി ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച്
ശ്രീനഗര്‍: പാക് അനുകൂല വിഘടനവാദി നേതാവായ സയീജ് അലി ഷാ ഗിലാനിയുടെ പേരക്കുട്ടിയെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു. ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹത്തിനൊപ്പം ഒരു അധ്യാപകനെയും ഇതേ കുറ്റം ആരോപിച്ച് പിരിച്ചു വിട്ടു.

ഗിലാനിയുടെ കൊച്ചുമകന്‍ അനീസ് ഉള്‍ ഇസ്ലാമിനെയും അധ്യാപകനായ ഫാറൂഖ് അഹമ്മദ് ബട്ടിനെയും പിരിച്ച് വിട്ടതോടെ ആറ് മാസത്തിനിടെ ഇവിടെ പിരിച്ച് വിടപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 27 ആയി. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും അഴിമതിക്കാരനായിരുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര സിങ്ങും അടക്കമുള്ളപ്രമുഖരും ഇതില്‍ പെടുന്നു. ദേവന്ദ്ര സിംഗിനെ കൊടും ഭീകരര്‍ക്കൊപ്പം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ച് വിട്ടത്.

കേസില്‍ സാഹചര്യത്തെളിവുകളും വസ്തുതകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണറുടെ പിരിച്ച് വിടല്‍ നടപടി. പിരിച്ച് വിടപ്പെട്ടവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും.

യുഎഇയിലും സൗദിയിലുമുള്ള മൂന്ന് കൊടും ഭീകരരുമായി ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനീസിനെ പിരിച്ച് വിട്ടത്. ഇയാളുടെ പിതാവ് അല്‍ത്താഫ് അഹമ്മദ് ഷാ എന്ന അല്‍ത്താഫ് ഫാന്റൂഷ് 2017 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഭീകരപ്രവര്‍ത്തന ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഇയാളെ എന്‍ഐഎ അറശ്റ്റ് ചെയ്യുകയായിരുന്നു.

മെഹബൂബ മുഫ്തി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 2016ലാണ് ഇദ്ദേഹത്തെ ഷേര്‍ ഇ കാശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ റിസര്‍ച്ച് ഓഫീസറായി നിയമിച്ചത്. നിയമനത്തിന് തൊട്ടുമുമ്പ് ഇയാള്‍ പാകിസ്ഥാനില്‍ പോയിരുന്നുവെന്നും ഗിലാനിയ്ക്ക് വേണ്ടി ഐഎസ്‌ഐ മേധാവി കേണല്‍ യാസിറുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അധികൃതര്‍ പറയുന്നു.
ഇയാള്‍ തിരിച്ച് വന്ന ശേഷം സംസ്ഥാനത്ത് അതുവരെയില്ലാത്ത അക്രമങ്ങള്‍ നടമാടി. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നായിരുന്നു അത് അരങ്ങേറിയത്. ഇതേതുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ഇയാള്‍ക്ക് നിയമനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു.

നിയമനം നേടുന്നതിന് തൊട്ട് മുമ്പ് വരെ ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രോണ്‍ പറത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ ഐഎസ്‌ഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

ഇയാള്‍ നേരിട്ട് ഗസറ്റഡ് റാങ്കിലേക്ക് നിയമിക്കപ്പെടുകയായിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ കുറയ്ക്കാനുള്ള ഒരു ധാരണയുടെ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു ഇത്. 2005മുതല്‍ ഒഴിഞ്ഞ് കിടന്നിരുന്ന ഈ പോസ്റ്റ് ധൃതി പിടിച്ച് നികത്തേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

യിരുന്നില്ല എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close