ചുരുങ്ങിയ സമയം കൊണ്ട് യുട്യൂബിൽ താരമാക്കാമെന്ന് വാഗ്ദാനം; വീഡിയോ എടുക്കാനെന്ന വ്യാജേന പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ ആക്രമിക്കുമെന്ന് ഭീഷണി; ഒടുവിൽ പെൺകുട്ടി പ്രതിയെ കുടുക്കിയതിങ്ങനെ..

പാലി : യുട്യൂബിൽ താരമാക്കാമെന്ന വാഗ്ദാനം നൽകി 16-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ജോധ്പൂരിലെ ബാബറ ഹാളിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്ന രാജ് ഖാനാണ് പിടിയിലായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ യുട്യൂബിൽ താരമാക്കാമെന്നും യൂറ്റൂബിലൂടെ താരമായാൽ ഒരുപാട് പണം ലഭിക്കുമെന്നും രാജ് ഖാൻ പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് ജനുവരി 8ന് ജോധ്പൂരിലേക്ക് വീഡിയോ എടുക്കാനെന്ന വ്യാജേന പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം വീട്ടുകാരോട് പറയുമെന്ന് പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞപ്പോൾ പ്രതി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പാലിയിലേക്ക് വരാൻ അവസരം ലഭിച്ചയുടൻ പെൺകുട്ടി സംഭവം മുഴുവൻ കുടുംബാംഗങ്ങളോട് പറഞ്ഞു. തുടർന്ന് അവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ജോധ്പൂരിൽ നിന്നാണ് രാജ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.