NEWSWORLD

കാമുകൻ സംസാരം നിർത്തുന്നില്ല; സഹികെട്ട് കാമുകി നാരങ്ങാവെള്ളത്തിൽ വിഷം കലക്കി നൽകി

കാമുകന്‍ സംസാരം നിര്‍ത്തുന്നില്ല, നിവർത്തിയില്ലാതെ അയാള്‍ക്ക് വിഷം നല്‍കിയെന്ന് കാമുകി. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, 54 -കാരിയായ ആൽവിസ് പാരിഷ് ഡിസംബര്‍ ഏഴിന് കാമുകൻ വില്യം കാർട്ടറിന്റെ നാരങ്ങാവെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയത്. തുടർന്ന് വിഷം നൽകിയ അവർ തന്നെ പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാരിഷ് കഴിഞ്ഞയാഴ്ച തന്റെ വീടിന്റെ മുൻവശത്തെ വരാന്തയിൽ നിന്ന് ആളുകളോട് ആക്രോശിക്കുകയും പങ്കാളിയുടെ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തതായി ഉറച്ചു പറയുകയും ചെയ്തതായി ഒരു അറസ്റ്റ് റിപ്പോർട്ട് പറയുന്നു. ‘അതേ, ഞാനത് ചെയ്തു. കാരണം അവന്‍ വായ പൂട്ടിയേ ഇല്ല…’ എന്നാണത്രെ അവൾ പറഞ്ഞത്. ഒടുവില്‍ അവളെ വിലങ്ങ് വച്ചു. അപ്പോഴവള്‍ പറഞ്ഞത് ‘താനയാളെ കൊല്ലാന്‍ വേണ്ടി ചെയ്‍തതല്ല. പക്ഷേ, അതിനര്‍ത്ഥം ഇനിയൊരവസരം കിട്ടിയാല്‍ അത് ചെയ്തുകൂടാ എന്നില്ല’ എന്നാണ്.

“നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യ്. നിങ്ങൾ എന്നെ കൊണ്ടുപോയില്ലെങ്കിൽ, ഞാൻ അവനെ കൊല്ലും” അറസ്റ്റ് റിപ്പോർട്ടിൽ അവൾ പറഞ്ഞതായി പറയുന്നു. അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, മദ്യലഹരിയിലാണെന്ന പോലെയായിരുന്നു അവളുടെ സംസാരമെന്ന് ഡെപ്യൂട്ടി റിപ്പോർട്ട് ചെയ്തു. അവളെന്താണ് ചെയ്‍തത് എന്ന് ഒരു നോട്ട്‍ബുക്കില്‍ എഴുതി വയ്ക്കുകയും ചെയ്‍തിട്ടുണ്ടായിരുന്നു. കാര്‍ട്ടറിന്‍റെ അവസ്ഥ മോശമായിരുന്നുവെങ്കിലും അയാൾ അപകടത്തെ അതിജീവിച്ചു. അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തന്‍റെ നാരങ്ങാവെള്ളത്തില്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി തോന്നിയിരുന്നു എന്നും തളര്‍ച്ച തോന്നുന്നു എന്ന് തുടരെത്തുടരെ പറഞ്ഞിരുന്നു എന്നും അയാള്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close