NEWSWORLD

ലൈം​ഗിക ബന്ധത്തിനിടെ കാമുകിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; കാമുകന് 18 കൊല്ലം തടവ്

ബേൺ: ശാരീരിക ബന്ധത്തിനിടെ കാമുകിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കാമുകന് കോടതി 18 വർഷത്തെ തടവ് വിധിച്ചു. കൊലപാതകം നടത്തിയത് സ്വത്തുക്കൾ തട്ടിയെടുക്കാനാണെന്ന് പ്രതി കുറ്റസമ്മതം നടത്തി.

സ്വിറ്റ്‌സർലാൻഡിലെ ലോകാർണൊയിലെ പഞ്ചനക്ഷത്ര ഹോടെലിൽ 2019 ഏപ്രിലിൽ നടന്ന സംഭവത്തിലാണ് കോടതി യുവാവിന് ശിക്ഷ വിധിച്ചത്. ബ്രിടീഷ് വംശജയായ അന്ന റീഡ്(22) ആണ് കാമുകൻ മാർക് ഷാറ്റ്സ്ലെ(32)യുടെ ചതിയിൽപെട്ട് മരിച്ചത്.

അതിസമ്പന്നയായ അന്നയുടെ സ്വത്തെല്ലാം തട്ടിയെടുക്കാനാണ് മാർക് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാറിൽ കാവൽക്കാരനായി ജോലി നോക്കുന്നയാളാണ് മാർക്. സംഭവദിവസം ഹോട്ടൽ റിസപ്ഷനിൽ വിളിച്ച മാർക് ലൈംഗിക ബന്ധത്തിനിടെ അന്ന ബോധരഹിതയായെന്നും ശരീരമാകെ നീലനിറമായെന്നും അറിയിക്കുകയായിരുന്നു.

അന്നയുടെ ക്രെഡിറ്റ് കാർഡ് സൂത്രത്തിൽ സ്വന്തമാക്കിയ മാർക് അത് ഹോട്ടലിലെ ലിഫ്റ്റിന്റെ സീലിംഗിൽ സൂക്ഷിച്ചു. എന്നാൽ പിന്നീട് ഇത് താൻ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു മാർക് പറഞ്ഞത്. ശാരീരിക ബന്ധത്തിനിടയ്ക്ക് ടൗവൽ ഉപയോഗിച്ച്‌ അന്നയുടെ കഴുത്തിൽ ഇടക്കിടെ തടവിയ ശേഷം മാർക് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതിയിൽ തെളിഞ്ഞു. വിശ്വസിച്ചയാൾ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാർകിനെ കോടതി 18 വർഷത്തെ തടവിന് ശിക്ഷിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close