INDIANEWS

പെൺസുഹൃത്തിനെ കുത്തിക്കൊന്ന ശേഷം യുവാവ്​ ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: വിദ്യാർത്ഥിനിയെ കോളേജിലേക്ക്​ പോകുന്ന വഴിയിൽ വെച്ച്‌​ ആൺസുഹൃത്ത്​ കുത്തിക്കൊന്നു. താമ്പരം റെയിൽവേ സ്​റ്റേഷന്​ സമീപമാണ്​ സംഭവം. കൃത്യം നടത്തിയ ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ സുഹൃത്തായ രാമചന്ദ്രൻ (25)​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന്​ അസിസ്റ്റൻറ്​ കമ്മീഷണർ ആർ. മുരുകേഷൻ പറഞ്ഞു.

മദ്രാസ്​ ക്രിസ്റ്റ്യൻ കോളജിൽ ആറുമാസത്തെ ലാബ്​ ടെക്​നോളജി ഡിപ്ലോമ കോഴ്​സിന്​ പഠിക്കുന്ന ശ്വേതയാണ്​ മരിച്ചത്​. കുത്തേറ്റ ശ്വേതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

റെയിൽവേ സ്​റ്റേഷനിൽ നിന്ന്​ പുറത്തേക്കിറങ്ങിയ വേളയിലായിരുന്നു രാമചന്ദ്രൻ ശ്വേതയെ ആക്രമിച്ചത്​. റെയിൽവേ സ്​റ്റേഷൻറെ എതിർവശത്താണ്​ കോളജ്​​. ചെന്നൈ നഗരത്തിൻറെ പ്രാന്തപ്രദേശമായ മാരൈമലൈ നഗറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്​ രാമചന്ദ്രൻ.

ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട രാമചന്ദ്രനും ശ്വേതയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ​ കൊലപാതകത്തിനുള്ള കാരണം എന്താണെന്ന്​ അന്വേഷിച്ച്‌​ വരികയാണെന്നും മുരുകേശൻ പറഞ്ഞു. രാമചന്ദ്രനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close