INDIANEWS

തന്നെ ഉപേക്ഷിച്ച കാമുകിയെ വിവാഹിതനായ കാമുകന്‍ ബസില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു; ആക്രമണത്തിലേക്ക് നയിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യയെ അറിയിച്ചതിന്റെ വിരോധം


ബംഗളുരു: തന്നെ ഉപേക്ഷിച്ച കാമുകിയെ കാമുകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുപ്പതുകാരിയായ യുവതിക്കാണ് കുത്തേറ്റത്. കാമുകന്‍ നിരവധി തവണ ഇവരെ ഓടുന്ന ബസില്‍ വച്ച് കുത്തുകയായിരുന്നു.

ബെലഗാവിയിലെ സ്‌നേഹേശ്വരയിലാണ് സംഭവം. ഇരുവരും വിവാഹിതരാണ്. ഇവര്‍ തമ്മിലുള്ള ബന്ധം രഹസ്യമായി തുടരുകയായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്ന് അകലാന്‍ വേണ്ടി ഇയാളുടെ ഭാര്യയെ വിളിച്ച് യുവതി വിവരം പറഞ്ഞു. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.

പ്രവീണ്‍ സത്യപ്പ കാംബ്ലെ(28)എന്നയാളാണ് സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസറ്റ് ചെയ്തു. സ്ത്രീ ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് അറിഞ്ഞെത്തിയ കാംബ്ലെ ഇതില്‍ കയറുകയും ബസില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ കത്തികൊണ്ട് നിരവധി തവണ അവരെ കുത്തി വീഴ്ത്തി. പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി.

ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close