INDIANEWS

പെൺകുട്ടിയുടെ അച്ഛൻ മർദ്ദിച്ചു; കാമുകി കളിയാക്കി; 19കാരിയെ കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിൽ പ്രണയബന്ധത്തിന്റെ പേരിൽ 19കാരിയുടെ അച്ഛൻ മർദ്ദിച്ചതിൽ കുപിതനായ 22കാരൻ കാമുകിയെ കഴുത്തുമുറിച്ച്‌ കൊന്നു. 19കാരിയായ പൂജയെയാണ് 22കാരനായ ജൂബർ കൊന്നത്.

വെള്ളിയാഴ്ച ജാലാവാർ ജില്ലയിലാണ് സംഭവം. ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. ഒന്നരമാസം മുൻപ് പെൺകുട്ടിയുടെ അച്ഛൻ പ്രണയബന്ധത്തിന്റെ പേരിൽ ജൂബറിനെ മർദ്ദിച്ചു. ഇതിൽ പെൺകുട്ടിയുടെ അച്ഛനോട് പ്രതികാരം തീർക്കാൻ പൂജയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൃഷിയിടത്തിൽ പെൺകുട്ടി ഉണ്ടെന്ന് അറിഞ്ഞ് അവിടെ എത്തിയ ജൂബർ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പൂജയുടെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛൻ മർദ്ദിച്ചതിന് പിന്നാലെ പൂജ തന്നെ കളിയാക്കാൻ തുടങ്ങിയതായി ജൂബർ പൊലീസിന് മൊഴി നൽകി. ഇതോടെ ബന്ധം അവസാനിപ്പിക്കുകയും ഇരുവരും വെവ്വേറെ കല്യാണം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close