INDIANEWS

മധ്യപ്രദേശിൽ പെൺകുട്ടിയെ പുള്ളിപ്പുലി കടിച്ചു കൊന്നു; സംഭവം നടന്നത് പിതാവിന്റെ കൺമുന്നിൽ

സിയോണി: മധ്യപ്രദേശിൽ പെൺകുട്ടി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മരിച്ചു. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം. രവീന യാദവ്(16) എന്ന പെൺകുട്ടിയാണ് മരിച്ചത്. കനിവാഡ വനമേഖലയിൽ പാണ്ഡിവദക്കടുത്ത് ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. പിതാവിനൊപ്പം കന്നുകാലികളെ മേയ്ക്കുന്നതിനായി വനത്തിനുള്ളിൽ പ്രവേശിച്ച കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നുവെന്ന് ഫോറസ്റ്റ്​ റേഞ്ചർ പറഞ്ഞു.

കന്നുകാലി മേച്ചിലിനായി വനത്തിനുള്ളിലേക്ക്​ പിതാവും മകളും പ്രവേശിക്കുകയായിരുന്നു. ഈ സമയം പിന്നിൽ നിന്നും പുലി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പിതാവ് മകളെ പുലിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് നിലവിളികേട്ട് സമീപവാസികൾ സംഭവ സ്ഥലത്തേക്ക് വന്നതോടെ കുട്ടിയുടെ മൃതദേഹം ഉപേഷിച്ച് പുലി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബത്തിന്​ 10000 രൂപ അടിയന്തിരമായി അനുവദിച്ചതായി ഫോറസ്റ്റ്​ റേഞ്ചർ പ്രതികരിച്ചു. കൂടാതെ നാലുലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close