NEWSWORLD

താലിബാൻ ഭരണം ; പെൺകുട്ടികളുടെ സുരക്ഷയെ കരുതി വിദ്യാഭ്യാസ രേഖകൾ കത്തിച്ച് സ്കൂൾ അദ്ധ്യാപിക

കാബൂൾ : സ്കൂൾ ഓഫ് ലീഡർഷിപ്പ് അഫ്ഗാനിസ്ഥാൻ(SOLA) സ്ഥാപക ഷബാന ബസിജ് റസാഖ് പെൺകുട്ടികളെ താലിബാൻ ഭീകരരിൽ നിന്ന് രക്ഷിക്കാൻ സ്കൂൾ രേഖകൾ തീയിട്ട് നശിപ്പിച്ചു. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി നിർമിച്ച പ്രൈവറ്റ് ബോർഡിങ് സ്കൂളാണ് സ്കൂൾ ഓഫ് ലീഡർഷിപ്പ്. ഇതിന് മുമ്പ് താലിബാൻ ഭരണം വന്നപ്പോൾ സ്ത്രീകളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു.

‘2002ൽ താലിബാന് അധികാരം നഷ്ടപ്പെട്ടപ്പോൾ പെൺകുട്ടികളോട് അടുത്തുള്ള സ്കൂളുകളിൽ ചെന്ന് പ്രവേശന പരീക്ഷ എഴുതാൻ പറഞ്ഞു. കാരണം, അവരുടെ വിദ്യാഭ്യാസ രേഖകൾ എല്ലാം താലിബാൻ നശിപ്പിച്ചിരുന്നു. അതിലൊരാളാണ് ഞാൻ. ഇരുപത് വർഷങ്ങൾക്ക് ഇപ്പുറം പെൺകുട്ടികളുടെ ബോർഡിങ് സ്കൂൾ സ്ഥാപക എന്ന നിലയിൽ വിദ്യാർഥികളുടെ രേഖകൾ ഞാൻ കത്തിക്കുന്നു. അവരുടെയും കുടുംബത്തിന്റെയും സുരക്ഷക്കായാണ് ഇത് ചെയ്യേണ്ടി വരുന്നത്”

ഇപ്രകാരം ട്വിറ്ററിൽ കുറിച്ച അവർ രേഖകൾ കത്തിക്കുന്നതിന്റെ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close