SPORTS

ഐ. പി. എൽ. രണ്ടാം പകുതിയിൽ ജോസ് ബട്ലർ ഇല്ല ; ഗ്ലെൻ ഫിലിപ്സ് രാജസ്ഥാൻ റോയൽസിൽ

ന്യൂസിലൻഡിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും യുവതാരവുമായ ഗ്ലെൻ ഫിലിപ്സിനെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് ടീമിലെടുത്തു. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ജോസ് ബട്ലർക്ക് പകരക്കാരനായാണ് ഫിലിപ്സ് ടീമിൽ എത്തുന്നത്.വിവിധ ട്വൻ്റി-20 ലീഗിൽ കളിച്ചിട്ടുള്ള ഫിലിപ്സ് ആക്രമണ ബാറ്റിങ്ങിന് പേരു കേട്ട ബാറ്റ്സ്മാൻ ആണ്. സമീപ കാലത്ത് ബൗളറുടെ കുപ്പായത്തിലും തിളങ്ങിയ ഫിലിപ്സ് ന്യൂസിലൻഡിന്റെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിലും ഇടം നേടിയിരുന്നു. മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകൻ.

ഐപിഎല്ലിന്റെ രണ്ടാം പകുതി സെപ്റ്റംബർ 19 മുതൽ യു. എ. ഇയിൽ വച്ചു തുടങ്ങുകയാണ്. രണ്ടാം ഘട്ടത്തെ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിലാണ്. 21 ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് രാജസ്ഥാൻ റോയൽസ് വീണ്ടും ഇറങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close