Breaking NewsNEWSTop NewsWORLD

​ഗ്ലോബൽ നഴ്സിം​ഗ് പുരസ്കാരവേദിയിൽ താരങ്ങളായി മലയാളികൾ; കേരളത്തിന് അഭിമാനമായ ഭൂമിയിലെ മാലാഖമാർ ഇവരാണ്..

ദു​ബായ്: ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ ഗ്ലോ​ബ​ൽ ന​ഴ്​​സി​ങ്​ പു​ര​സ്​​കാ​ര വേ​ദി​യി​ൽ താരങ്ങളായത് മ​ല​യാ​ളി ന​ഴ്​​സു​മാ​ർ. പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട​ അ​വ​സാ​ന പ​ത്തു​ പേ​രി​ൽ നാ​ലും മ​ല​യാ​ളി​ക​ളാ​യി​രു​ന്നു. യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം ​ചെ​യ്ത് അ​ടൂ​ർ സ്വ​ദേ​ശി​നി​ ജാ​സ്മി​ൻ ഷ​റ​ഫ്, യു.​എ​സി​നെ പ്ര​തി​നി​ധാ​നം ​ചെ​യ്ത് കോ​ട്ട​യം സ്വ​ദേ​ശി​നി റേ​ച്ച​ൽ എ​ബ്ര​ഹാം ജോ​സ​ഫ്, ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ​ചെ​യ്ത് മാള സ്വദേശിനി ലി​ൻ​സി പ​ടി​ക്കാ​ല ജോ​സ​ഫ്, തൊ​ടു​പു​ഴ​ക്കാ​രി​ മ​ഞ്ജു ദ​ണ്ഡ​പാ​ണി എ​ന്നി​വ​രാ​ണ്​ വേ​ദി​യി​ൽ മ​ല​യാ​ള​ത്തി‍െന്റെ സാ​ന്നി​ധ്യ​മാ​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ ന​ഴ്​​സു​മാ​രി​ൽ നി​ന്നാണ് പുരസ്കാര ജേതാക്കളെ തെ​ര​ഞ്ഞെ​ടു​ത്തത്.

അ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ ജാ​സ്മി​ൻ മു​ഹ​മ്മ​ദ് ഷ​റ​ഫ് ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി​യി​ലെ ന​ഴ്​​സാ​ണ്. മ​ഹാ​മാ​രി വ്യാ​പി​ച്ച ആ​ദ്യ മാ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾക്കി​ട​യി​ൽ ഇ​റ​ങ്ങി​ച്ചെ​ന്ന്​ ചി​കി​ത്സ​യും മ​റ്റ്​ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി. ചി​ല രോ​ഗി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർശി​ക്കു​ക​യും അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ത്തി​ന് വ​ക​യി​ല്ലാ​ത്ത​വ​ർ​ക്ക്​ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണ കി​റ്റു​ക​ളും എ​ത്തി​ച്ചു.

കേ​ര​ള​ത്തി​ലെ ആ​ദ്യ കോ​വി​ഡ്​ രോ​ഗി​യു​ടെ സ്ര​വം പ​രി​ശോ​ധി​ച്ച​യാ​ളാ​ണ്​ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്​​സ്​ ലി​ൻ​സി പ​ടി​ക്കാ​ല ജോ​സ​ഫ്. ഈ ​മേ​ഖ​ല​യി​ൽ 30 വ​ർഷ​ത്തി​ലേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ലി​ൻസി നാ​ഷ​ന​ൽ ​​േഫ്ലാ​റ​ൻസ് നൈ​റ്റിം​ഗേ​ൽ ന​ഴ്സ​സ് അ​വാ​ർഡ്, കേ​ര​ള സ്റ്റേ​റ്റ് ന​ഴ്സി​ങ് അ​വാ​ർഡ് തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ നി​ര​വ​ധി അ​വാ​ർഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ര​ഹി​ത മാ​ള പ​ഞ്ചാ​യ​ത്തി‍െന്റെ അം​ബാ​സ​ഡ​ർ കൂ​ടി​യാ​യ ലി​ൻസി കേ​ര​ള​ത്തി​ലെ വി​വി​ധ കാ​ലാ​വ​സ്ഥാ ബോ​ധ​വ​ത്ക​ര​ണ കാ​മ്പെ​യ്നു​ക​ൾക്കും നേ​തൃ​ത്വം ന​ൽകു​ന്നു.

തൊ​ടു​പു​ഴ​ക്കാ​രി​യാ​യ മ​ഞ്ജു ദ​ണ്ഡ​പാ​ണി വ​ർ​ഷ​ങ്ങ​ളാ​യി ച​ണ്ഡീ​ഗ​ഢി​ലെ പി.​ജി.​ഐ.​എം.​ഇ.​ആ​റി​ലാ​ണ്. സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ന്യൂ​റോ സ​യ​ൻസ് ന​ഴ്സ​സ് സെ​ക്ര​ട്ട​റി അം​ഗ​വു​മാ​ണ്. സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ന്യൂ​റോ സ​യ​ൻസ് ന​ഴ്സി‍െൻറ ‘മി​ക​ച്ച ന്യൂ​റോ ന​ഴ്സ്’ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വാ​ർഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​മേ​രി​ക്ക​യി​ലാ​ണ്​ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ റേ​ച്ച​ൽ എ​ബ്ര​ഹാം ജോ​സ​ഫ്. മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി 40 വ​ർഷ​ത്തി​ലേ​റെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള റേ​ച്ച​ലി​ന് നി​ര​വ​ധി ക​ഥ​ക​ൾ പ​റ​യാ​നു​ണ്ട്. യു.​എ​സി​ലെ നാ​ഷ്​​വി​ല്ലെ​യി​ലെ എ​ൻ.​ഐ.​സി.​യു ശി​ശു​ക്ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ പി​ന്തു​ണ​യ്ക്കാ​ൻ ‘പാ​ര​ൻറ്​​സ് ഇ​ൻ ട​ച്ച് പ്രോ​ഗ്രാ​മി​ന്’ റേ​ച്ച​ൽ നേ​തൃ​ത്വം ന​ൽകി. ഒ​മാ​ൻ സ​ർക്കാ​റി‍െൻറ ദേ​ശീ​യ ദൗ​ത്യ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ അ​വ​ർക്ക് അ​വി​ടു​ത്തെ മി​ക​ച്ച ന​ഴ്സ് അ​വാ​ർഡും ല​ഭി​ച്ചി​ട്ടു​ണ്ട്. യു.​എ​സി​ലെ ഡെ​ല​വെ​യ​റി​ൽ ന​ട​ന്ന വാ​ർഷി​ക ഗ​വേ​ഷ​ണ കോ​ൺഫ​റ​ൻസി‍െൻറ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്.

ഇ​വ​ർ​ക്ക്​ പു​റ​മെ ദി​ദ ജി​ർമ ബു​ള്ളെ (കെ​നി​യ), ഫ്രാ​ൻസി​സ് മൈ​ക്ക​ൽ ഫെ​ർണാ​ണ്ടോ (യു.​കെ), ജൂ​ലി​യ ഡൊ​റോ​ത്തി ഡൗ​ണി​ങ്​ (യു.​കെ), മാ​ത്യു ജെ​യിം​സ് ബോ​ൾ (ആ​സ്​​ട്രേ​ലി​യ), വൈ​സ് മു​ഹ​മ്മ​ദ് ഖ​റാ​നി (അ​ഫ്​​ഗാ​നി​സ്താ​ൻ) എ​ന്നി​വ​രും അ​വ​സാ​ന പ​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രുന്നു.​ ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്ത്​ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ന്​ ലോ​ക ന​ഴ്​​സ​സ്​ ദി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന ആ​ദ​രം കൂ​ടി​യാ​യി ഈ ​വേ​ദി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close