INDIANEWS

അനാഥാലയങ്ങള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കുമായി ഗോവ ഗവര്‍ണറുടെ ഫണ്ടിൽ നിന്ന് ധനസഹായം; ഉദ്ഘാടനം ഒക്ടോബര്‍ 8 ന് നടക്കും; വിശദാംശങ്ങൾ പങ്കുവെച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പനാജി: അനാഥാലയങ്ങൾക്കും ഡയാലിസിസ് രോഗികൾക്കുമായി ഗോവ ഗവർണറുടെ ഫണ്ടിൽ നിന്ന് പ്രഖ്യാപിച്ച ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് നടക്കും. വൈകുന്നേരം 3 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഇത് നിർവ്വഹിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടപ്പാക്കി വരുന്ന ജന സേവന പദ്ധതികളുടെ ഭാഗമായാണ് സെപ്റ്റംബർ 16 ന് രാജ്ഭവൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഗോവയിലെയും പരിസരങ്ങളിലെയും തിരഞ്ഞെടുത്ത 71 അനാഥാലയങ്ങൾക്കും ഗുരുതര രോഗം ബാധിച്ച 71 ഡയാലിസിസ് രോഗികൾക്കുമാണ് ധനസഹായം നൽകുന്നത്.

ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ചടങ്ങിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. ഗോവ രാജ്ഭവൻ ആദ്യമായാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കുന്നതെന്നും ധനസഹായ വിതരണം പൂർത്തിയായ ശേഷം താൻ ഈ സ്ഥാപനങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവൻദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, സംസ്ഥാന റവന്യൂ മന്ത്രി ശ്രീമതി ജെന്നിഫർ മോൺ സരാ തേ, പ്രതിപക്ഷ നേതാവ് ശ്രീ ദിഗംബർ കാമത്ത്, ക്ഷേത്ര തപോഭൂമി ആശ്രമാധിപതി സദ്ഗുരു ബ്രഹ്‌മേ ശാനന്ദാചാര്യ സ്വാമി, ഗോവ ആർച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറോറ എന്നിവർ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close