INDIAINSIGHTNEWSTrending

വിദേശികളെയും സ്വദേശികളെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്ന സഞ്ചാരികളുടെ പറുദീസ ; ഗോവയിലെ ഇരുട്ടില്‍ തിളങ്ങുന്ന അത്ഭുതം; സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!

വിദേശികളെയും സ്വദേശികളെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്ന മാന്ത്രിക സ്ഥലമാണ് ഗോവ. സഞ്ചാരികളുടെ പറുദീസ, ഇഷ്ട വിനോദ കേന്ദ്രം, എന്നിങ്ങനെ ഒട്ടനവധി പേരുകള്‍ക്ക് അര്‍ഹമായ ഒരേഒരിടം എന്നു വേണമങ്കില്‍ പറയാം…. അത്തരത്തില്‍ മനോഹരമായ ഗോവ മനോഹരമായ ബീച്ചുകളാല്‍ സമ്പന്നമാണ്. ഏറെ കൗതുകം നിറക്കുന്ന കടലുകള്‍. ഇരുട്ടില്‍ തിളങ്ങുന്ന ബീച്ചുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലൊരു ബീച്ച് ഇന്ത്യയിലുണ്ട്. അത് ഗോവയിലാണ്. ബീറ്റല്‍ബാറ്റിം ബീച്ച്. രാത്രിയില്‍ ഈ ബീച്ചിന് അല്‍ഭുതകമായ തിളക്കമാണ് എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

ഗോവയിലെ സണ്‍സെറ്റ് ബീച്ചെന്നാണ് ഈ ബീച്ച് അറിയപ്പെടുന്നത്. ഗോവ വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ബീറ്റല്‍ബാറ്റിം ബീച്ച് സ്ഥിതി ചെയ്യുന്നത്. ബയോലൂമിനിയെസെന്റ് ആല്‍ഗകള്‍ വെള്ളത്തിലുള്ളത് കൊണ്ടാണ് ജലത്തിന് തിളക്കം വരുന്നത്. എന്നാല്‍ വളരെ കുറച്ച് സമയം മാത്രമേ സഞ്ചാരികള്‍ക്ക് ഈ തിളക്കം ആസ്വദിക്കാന്‍ കഴിയൂ. ഈ അല്‍ഭുത കാഴ്ച കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

ബീറ്റല്‍ബാറ്റിം ബീച്ചിന്റെ സൗന്ദര്യത്തിനൊപ്പം പാരാസൈലിങ് പോലുള്ള നിരവധി വിനോദനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗോവയിലെ മറ്റ് ബീച്ചുകളില്‍ നിന്ന് വ്യത്യസ്തമായി വളരെ ശാന്ത സുന്ദരവും വൃത്തിയുള്ളതുമായ ഒരു ബീച്ചാണിത്. പൈന്‍ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന വെള്ള മണല്‍ വിരിച്ച ബീറ്റല്‍ബാറ്റിം ബീച്ച് കാഴ്ചയില്‍ അതി മനോഹരിയാണ്. നിരവധി ഡോള്‍ഫിനുകളും ഈ ബീച്ചിലുണ്ട്. വിവിധ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്.

കോവിഡ് വ്യാപനം കാരണം ഇപ്പോള്‍ ഈ ബീച്ചിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ബീറ്റല്‍ബാറ്റിം ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇവിടെ പാരാസൈലിങ് പോലുള്ള നിരവധി സ്പോര്‍ട്സ് ആക്റ്റിവിറ്റികളും നടക്കാറുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close