INDIANEWSSocial MediaTrendingviral

ഓഫീസിൽ നിന്ന് കടിച്ചെടുത്ത ഫയലുമായി ആട് ഓടി, പിന്നാലെ ഉദ്യോഗസ്ഥനും; വൈറൽ ആയ വീഡിയോ കാണാം

ഓഫിസിൽ നിന്ന് കടിച്ചെടുത്ത ഫയലുമായി ഓടിയ ആടും പിറകെ ഓടിയ ഉദ്യോഗസ്ഥനും വൈറൽ ആയി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ഈ വൈറൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത് കൊമേഡിയൻ രാജീവ് നിഗമാണ്. ട്വിറ്ററിലടക്കം വൈറലാണ് ആടിന്റെ ഈ വിഡിയോ. കറുത്ത ആട് വായിൽ കടലാസുകൾ കടിച്ചുപിടിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണാം. ഇത് കണ്ട് ഉദ്യോഗസ്ഥൻ പിറകെയെത്തിയതോടെ ആട് ഓടാൻ തുടങ്ങി. ഉദ്യോഗസ്ഥൻ ‘അരേ യാർ ദേ ദോ’ (എന്റെ പൊന്നോ, തന്നിട്ടു പോ) എന്ന് പറഞ്ഞു കൊണ്ടാണ് ആടിന് പിറകെ ഓടുന്നത്. ഏതായാലും ഉദ്യോഗസ്ഥൻ ആടിന്റെ തൊട്ടടുത്തെത്തിയതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ചൗബേപൂർ ബ്ലോക്കിലെ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ ബുധനാഴ്ചയാണ് സംഭവം. കാൺപൂർ ഓഫീസിലെ ഒരു ഒഴിഞ്ഞ മുറിയിലേക്ക് ആട് പ്രവേശിക്കുകയും കുറച്ച് മിനിറ്റുകൾക്ക് ശേഷം ചില രേഖകൾ വായിൽ മുറുകെ പിടിച്ച് പുറത്തുവരികയും ചെയ്തു. ഓഫീസിന് പുറത്ത് ഇരിക്കുന്ന ഏതാനും ജീവനക്കാർ ആടിനെ ശ്രദ്ധിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ജീവനക്കാർക്ക് ഒടുവിൽ രേഖകൾ വീണ്ടെടുക്കാൻ കഴിഞ്ഞു, എന്നാൽ ആട് അവയിൽ ചിലത് ചവച്ചരച്ചെന്ന് മാത്രം.

റിപ്പോർട്ടുകൾ പ്രകാരം ഓഫിസ് ഫയലുകളാണ് ആട് കൊണ്ടുപോയത്. എന്നാൽ അവ ചബൽപൂർ ബ്ലോക് ഓഫിസ് കാൻറീനിലെ പാഴ്കടലാസുകളാണെന്നാണും ഔദ്യോഗിക രേഖകളല്ലെന്നുമാണ് ബ്ലോക് ഡവലപ്‌മെൻറ് ഓഫിസർ മനുലാൽ യാദവ് എഎൻഐയോട് പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close