KERALANEWS

മുഖ്യമന്ത്രിയുടെ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം; പിണറായി വിജയന് സത്യസന്ധത തെളിയിക്കാനുള്ള അവസരമാണിത്; നിയമസഭയ്ക്ക് പുറത്ത് അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ഡോളർ കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്ന് സഭക്ക് പുറത്ത് അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. പി.ടി തോമസ് എം.എൽ.എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.

ഡോളർ കടത്തിൽ മുഖ്യമന്ത്രി ഉൾപ്പെട്ടെന്ന മൊഴി ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സത്യസന്ധത തെളിയിക്കാനുള്ള അവസരമാണിത്. നിയമസഭയിൽ എഴുന്നേറ്റ് നിന്ന് അത് പറയാൻ മുഖ്യമന്ത്രി മടിക്കുന്നത് എന്തുകൊണ്ടാണെന്ന് പി.ടി തോമസ് ചോദിച്ചു.പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, പി.ജെ ജോസഫ് തുടങ്ങിയവർ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close