BIZ

ഓഹരി മാതൃകയിൽ ‘ഗോൾഡ് എക്സ്ചേഞ്ച് ‘; മാർഗ നിർദേശം പുറപ്പെടുവിച്ച് സെബി

ഇനി മുതൽ ഓഹരിയുടെ രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും അവസരം. ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയാണ് ‘ഗോൾഡ് എക്സ്ചേഞ്ച്’ ആരംഭിക്കുന്ന മാർഗ നിർദ്ദേശം പുറത്തിറക്കിയത്. ഇലക്ട്രോണിക് ഗോൾഡ് റസീറ്റ് (ഇജിആർ) രൂപത്തിലാകും സ്വർണ വ്യാപാരം നടത്തുകയെന്ന് സെബി അറിയിച്ചു. ഗോൾഡ് എക്സ്ചേഞ്ച് വില സ്പോട്ടിൽ നിർണയിക്കാനും ഇവിടെ അവസരമൊരുക്കും.

ഇലക്ട്രോണിക് ഗോൾഡ് റെസിപ്റ്റ് അടിസ്ഥാനമായി യഥാർഥ സ്വർണം സൂക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ടാകും. ഇജിആർ ഉടമകൾക്ക് അതു കൈമാറി സ്വർണം കൈപ്പറ്റാനും ഇവിടെ സാധിക്കുന്നു. പുതിയ ഗോൾഡ് എക്സ്ചേഞ്ചുകൾ ആരംഭിക്കുകയോ നിലവിലുള്ള സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് ഇതിനായി പ്രത്യേക വിഭാഗം ആരംഭിക്കുകയോ ചെയ്യാം. സ്വർണം കൈകാര്യം ചെയ്യാനുള്ള വോൾട്ട് മാനേജർ സംവിധാനം 50 കോടി രൂപയെങ്കിലും ആസ്തിയുള്ളവർക്ക് ആരംഭിക്കാനാകും. സെബിയുടെ റജിസ്ട്രേഷൻ നിർബന്ധമാണ്. ഇവരാണ് സ്വർണത്തിന് ആനുപാതികമായി ഇലക്ട്രോണിക് രേഖ (ഇജിആർ) തയാറാക്കേണ്ടതും അവയും സ്വർണവും തമ്മിലുള്ള മാറ്റം നടത്തേണ്ടതുമൊക്കെ.

1 ഗ്രാം, 5 ഗ്രാം, 10 ഗ്രാം എന്നിങ്ങനെ വിവിധ മൂല്യങ്ങളിലുള്ള ഇജിആർ (ഇലക്ട്രോണിക് ഗോൾഡ് റെസിപ്റ്റ്) നൽകുന്നു. സ്വർണ്ണം കൈകാര്യം ചെയ്യുമ്പോൾ ചെറിയ ഫീസും ഈടാക്കുന്നു. രാജ്യം മുഴുവൻ ഒറ്റ സ്വർണവില നടപ്പാകാനും സ്വർണത്തിന്റെ പരിശുദ്ധിയും ഇടപാടുകളിലെ സുതാര്യതയും ഉറപ്പാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഓഹരി, സ്വർണ മേഖലകളിലെ വിദഗ്ധർ പറഞ്ഞു. എന്നാൽ, ഇജിആർ എത്ര വേഗം സ്വർണമായോ പണമായോ മാറ്റാനാകും എന്നതനുസരിച്ചാകും പുതിയ സംവിധാനത്തിന്റെ വിജയമെന്നും വിദഗ്ധർ പറയുന്നു. .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close