NEWSWORLD

നൈജിറിൽ സ്വർണ ഖനി തകർന്ന് വൻ അപകടം; 18 പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്ന് വൻ അപകടം. ഡാൻ ഇസ്സ ജില്ലയിലെ ഗരിൻ-ലിംമ്‌ന ഖനിയിലാണ് അപകടം ഉണ്ടായത്. 18 പേർ മരിച്ചയാണ്‌ പുറത്തു വരുന്ന വിവരങ്ങൾ. സംഭവത്തിൽ 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഖനി ജോലികൾ നടന്നുകൊണ്ടിരിക്കേ കിണറുകൾ തകരുകയാണുണ്ടായത്. കിണറുകൾ തകർന്ന സമയത്ത് അതിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. തുടർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുകയും ചെയ്തു.

ഇനിയും ആളുകൾ ഖനിക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന ലഭിക്കുന്നത്. ഇതിനെ തുടർന്ന് രക്ഷാപ്രവർത്തനം തുടർന്നുക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ഇനിയും മരണ സംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close