BIZKERALANEWS

സ്വർണവിലയിൽ വർധന ; മൂന്നു ദിവസത്തിന് ശേഷം കൂടിയത് പവന് 200 രൂപ

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 3 ദിവസത്തെ കുറഞ്ഞ നിലയിൽ നിന്ന് സ്വർണ വിലയിൽ വ്യാഴാഴ്ച വർധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പവന്റെ വില.

അതേസമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി.വെള്ളിയുടെ സെപ്റ്റംബർഫ്യൂച്ചേഴ്സ് വില 0.36ശതമാനം താഴ്ന്ന് കിലോഗ്രാമിന് 52,544 രൂപയിലെത്തി.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,750:34 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങൾ പുറത്തുവന്നതോടെ വൻതോതിൽ വില്പനസമ്മർദം ഡോളർ നേരിട്ടതാണ് സ്വർണം നേട്ടമാക്കിയത്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close