KERALANEWSUpdates

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന്‍ വില 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന്‍ വില 80 രൂപ കുറഞ്ഞ് 35,960ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4495ല്‍ എത്തി. ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നലെ വിലയില്‍ മാറ്റം രേഖപ്പെടുത്തിയില്ല.

ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close