KERALANEWSTop News

സ്വർണ്ണക്കടത്ത് കേസ്: സ്വപ്‍ന സുരേഷിന്റെയും സരിത്തിന്റെയും ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷ്, സരിത് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. തിങ്കളാഴ്ചത്തേക്കാണ് മാറ്റി വെച്ചത്. കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ടായിരുന്നു ഇരുവരും ഹർജി സമർപ്പിച്ചത്. തനിക്കെതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് നീളുകയാണെന്നും സ്വപ്‍ന സുരേഷ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.

ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ മൂവായിരം പേജുള്ള കുറ്റപത്രം കസ്റ്റംസ് സമർപ്പിച്ചു. ഇരുപത്തിയൊൻപതു പേരെ പ്രതിചേർത്താണ് കുറ്റപത്രം തയാറാക്കിയത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പ്രിസൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കേസിൽ ഇരുപത്തിയൊൻപതാം പ്രതിയാണ്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വർണം 2020 ജൂലൈ അഞ്ചിനാണ് കസ്റ്റംസ് പിടികടിയത്. ഇതിൽ പിന്നീട് ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിവാദമായ കേസിൽ പിന്നീട് അന്വേഷണം എങ്ങുമെത്താതെ പോവുകയാണെന്ന് വിമർശനം ഉയർന്നിരുന്നു.

സ്വർണം കള്ളക്കടത്തു നടത്തിയതിന്, കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിന് എതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോഫെപോസ തടവ് കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ച് പേർ സ്വർണ്ണക്കടത്ത് കേസിൽ മാപ്പുസാക്ഷികളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close