Breaking NewsKERALANEWS

ഷറഫുദീനും കുഞ്ഞിപ്പയും സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിൽ; ഷിഹാബുദീന്‍ കൊണ്ടുവന്നത് ആഭരണങ്ങളായും; കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത് ഒരുകോടി രൂപയുടെ സ്വർണം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നാണ് രണ്ട് കിലോ സ്വർണം പിടിച്ചെടുത്തത്. ചെർപ്പുളശ്ശേരി സ്വദേശി ഷറഫുദീൻ, പൊന്നാനി നരിപറമ്പ് സ്വദേശി കുഞ്ഞിപ്പ, ഷിഹാബുദീൻ എന്നിവരാണ് അറസ്റ്റിലായത്.

ജസീറ എയർലൈൻസ് വിമാനത്തിൽ കുവൈത്തിൽനിന്നെത്തിയ ആളാണ് ഷറഫുദീൻ. ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിയിൽ നിന്നാണ് കുഞ്ഞിപ്പ സ്വർണവുമായെത്തിയത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ ഷിഹാബുദീനും സ്വർണവുമായാണ് എത്തിയത്. ഷറഫുദീനെ പിടികൂടിയത് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ്. കുഞ്ഞിപ്പയെയും ഷിഹാബുദീനെയും പിടികൂടിയത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗവും. ഷറഫുദീനും ഷിഹാബുദീനും അരക്കിലോ വീതവും കുഞ്ഞിപ്പ ഒരു കിലോയുമാണ് സ്വർണം കൊണ്ടുവന്നത്.

ഷറഫുദീനും കുഞ്ഞിപ്പയും സ്വർണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. ഷിഹാബുദീൻ ആഭരണങ്ങളാണ് കടത്തിക്കൊണ്ടുവന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം വിമാനത്താവളത്തിലെത്തി രണ്ടുപേരെ സ്വർണവുമായി പിടികൂടിയത്. പിടിയിലായ മൂന്നു പേരും മുമ്പ് സ്വർണം കടത്തിയിട്ടുണ്ടോ എന്നും ആർക്കുവേണ്ടിയാണ് ഇവർ സ്വർണം കടത്തിക്കൊണ്ടുവന്നത് എന്നും അന്വേഷിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close