KERALANEWS

ചപ്പാത്തിക്കല്ലിനുള്ളിൽ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം. ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളിൽ വെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.

ജിദ്ദയിൽ നിന്നെത്തിയ സമീജ് ആണ് സ്വർണം കടത്തുന്നതിനിടയിൽ പിടിയിലായത്. 30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വർണമാണ് പരിശോധനയിൽ പിടികൂടിയത്. കരിപ്പൂർ എയർ ഇന്റലിജൻസ് വിഭാഗം ബാഗേജ് ചെക് ഇൻ പരിശോധനക്കിടെയാണ് ഇവ പിടിച്ചെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close