KERALANEWSTop News

ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രാക്ക് മാറുന്നതിനിടെയാണ് അപകടം; മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: ആലുവയിലേക്ക് സിമെന്റുമായി വന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊല്ലത്തേക്ക് പോകുന്ന ട്രെയിനാണ് പാളം തെറ്റിയത്. ആലുവ പാലത്തിനു സമീപം ആണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ട്രെയിനിൻ്റെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി. ആലുവ റെയിൽവെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തിൽ കയറുന്നതിനിടെ ആണ് സംഭവം. ഇതേ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

8 മണിക്ക് ശേഷം ട്രെയിൻ ഗതാഗതം പൂർണ രീതിയിൽ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close