CULTURALINDIANEWSWOMEN

സുഭദ്രകുമാരി ചൗഹാന്റെ 177ആം ജന്മദിനത്തിൽ ആദരമർപിപ്പിച്ചു ഗൂഗിൾ ഡൂഡിൽ

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും കവയത്രിയുമാണ് സുഭദ്രകുമാരി ചൗഹാൻ. സുഭദ്രകുമാരി ചൗഹാന്റെ 177ആം ജന്മദിനത്തിൽ ആദരമർപ്പിച്ചുകൊണ്ട് ഗൂഗിൾ ഡൂഡിൽ. ന്യൂസ്‌ലാൻഡ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജ പ്രഭ മല്യ രൂപകൽപന ചെയ്ത ഡൂഡിലിൽ പേനയും കടലാസുമായി ഇരിക്കുന്ന സുഭദ്രകുമാരിയുടെ ചിത്രമാണ് പ്രചരിപ്പിച്ചത്.

1904 ഓഗസ്റ്റ് 16 ന് ഉത്തർപ്രദേശിലെ അലഹബാദ് ജില്ലയിലെ നിഹാൽപൂർ ഗ്രാമത്തിലാണ് ജനനം. സ്വാതന്ത്രസമര പ്രസ്ഥാനത്തിലെ ആദ്യ വനിതാ സത്യാഗ്രഹിയാണ് സുഭദ്രകുമാരി ചൗഹാൻ. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടയായാണ് അവർ സ്വതന്ത്ര സമരത്തിൽ സജീവമാകുന്നത്. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തതിന് രണ്ടു തവണ സുഭദ്രകുമാരി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

തന്‍റെ ഓരോ കവിതകളിലൂടെയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനും രാഷ്‌ട്രത്തിന്റെ പരമാധികാരത്തിനുംവേണ്ടി പോരാടാൻ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഹിന്ദി കവിതകളിൽ ലിംഗം, ജാതി എന്നീ വിവേചനങ്ങളെപറ്റി രൂക്ഷമായി വിമര്‍ശിച്ചു. ജാൻസി കീ റാണി എന്ന പേരിൽ സുഭദ്രകുമാരി രചിച്ച കവിത ഏറെ പ്രശസ്തമാണ്. റാണി ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന കൃതി ഹിന്ദി സാഹിത്യത്തില്‍ ഇന്നും വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. 1948ൽ കാർ അപകടത്തിലാണ് സുഭദ്രകുമാരി ചൗഹാൻ കൊല്ലപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close