NEWSTECH

കാത്തിരിപ്പിന് നാളുകൾ മാത്രം; ഒക്ടോബറിൽ ഗൂഗിൾ പിക്സൽ പുത്തൻ സ്മാർട് ഫോണുകൾ അവതരിപ്പിക്കും

ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്കിടയിൽ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾക്കാണ്. ഒക്ടോബർ ആദ്യം ഈ വർഷത്തെ ഗൂഗിൾ പിക്സൽ ഫോണുകൾ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിക്സൽ 6, പിക്സൽ 6 പ്രോ എന്നീ സ്മാർട് ഫോണുകളാണ് പുറത്തിറങ്ങാൻ ഇരിക്കുന്നത്.

പുറത്തുവന്ന റിപ്പോർട്ട് പ്രകാരമുള്ള പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയുടെ സവിശേഷതകൾ നോക്കാം. പുതിയ പിക്സൽ സീരീസിൽ ബാറ്ററി ഷെയറിങ് (റിവേഴ്സ് വയർലെസ് ചാർജിങ്), അൾട്രാ-വൈഡ്ബാൻഡ് ഫീച്ചറും ഉണ്ടാകും. 1,440×3,120 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേ പാനലുമായാണ് പിക്സൽ 6 പ്രോ വരുന്നത്. ഹാൻഡ്സെറ്റിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ കാർ കീ ആപ്ലിക്കേഷനും പ്രതീക്ഷിക്കാമെന്ന് എക്സ്ഡിഎ ഡവലപ്പർമാർ റിപ്പോർട്ട് ചെയ്യുന്നു.

ടെൻസർ ചിപ്‌സെറ്റുമായാണ് ഫോൺ വരുന്നത്. മാലി-ജി 78 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്. 50 എംപി സാംസങ് ജിഎൻ 1 പ്രൈമറി സെൻസർ, 12 എംപി സോണി ഐഎംഎക്സ് 386 അൾട്രാ-വൈഡ് ലെൻസ്, 48 എംപി സോണി ഐഎംഎക്സ് 586 ടെലിഫോട്ടോ സ്നാപ്പർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് പിക്സൽ 6 പുറത്തിറങ്ങുക. സെൽഫികൾക്കും വിഡിയോ കോളിങ്ങിനുമായി 12 എംപി സോണി ഐഎംഎക്സ് 663 മുൻ ക്യാമറയുണ്ട്.പുതിയ പിക്സൽ ഫോണിൽ 33W വയർഡ്, 23W വയർലെസ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. വൈ-ഫൈ 6ഇ, UWB, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റു കണക്ടിവിറ്റി ഫീച്ചറുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close