NEWSTECH

പുത്തൻ അറിയിപ്പുകളുമായി ഗൂഗിൾ; വന്നിരിക്കുന്നത് ആന്‍ഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം

ഗൂഗിളിന്റെ പുത്തൻ I/O 2021 അറിയിപ്പുകള്‍ വന്നിരിക്കുന്നു. ഇത്തവണത്തെ അറയിപ്പ് ആന്‍ഡ്രോയിഡ് പഭോതാക്കള്‍ക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്നതാണ്. കൂട്ടത്തിൽ പ്രധാനമായും എടുത്തു പറയോണ്ടത് ആന്‍ഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകള്‍ തന്നെയാണ്.

ആന്‍ഡ്രോയിഡിന്റെ 11നു ശേഷം ഇതാ ആന്‍ഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം വന്നിരിക്കുന്നു. മെറ്റീരിയല്‍ യൂ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ഡിസൈന്‍ ആണ് ഗൂഗിള്‍ ഇതിനു നല്‍കിയിരിക്കുന്നത്. നിലവിലുള്ള ആന്‍ഡ്രോയിഡിന്റെ ചില ഫോണുകളില്‍ Android 12 Beta 1 ഉടനെ തന്നെ ലഭിക്കുന്നതാണ്. ഗൂഗിളിന്റെ പിക്സല്‍ ഫോണുകളില്‍ ആണ് ആദ്യം ആന്‍ഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകള്‍ ലഭിക്കുന്നത്.

എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത ഗൂഗിള്‍ ക്രോമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു .ഏതെങ്കിലും രീതിയില്‍ സുരക്ഷ ലംഘനങ്ങള്‍ നടന്നാല്‍ അത് കണ്ടെത്താന് ഗൂഗിള്‍ ക്രോമിനെ പ്രാപ്തമാക്കിയിരിക്കുന്നു എന്നതാണ് ഗൂഗിളിന്റെ അറിയിപ്പുകളില്‍ ഏറെ ശ്രദ്ധേയം .അതുപോലെ തന്നെ പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ മാപ്പിലും കൂടാതെ ഫോട്ടോകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇപ്പോള്‍ ആന്‍ഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകളായ ആന്‍ഡ്രോയിഡ് 12 Beta 1 ലഭ്യമാകുന്ന ഫോണുകള്‍ OnePlus 9,OnePlus 9 Pro ,Oppo Find X3 Pro,Asus ZenFone 8,Xiaomi Mi 11,Xiaomi Mi 11i,Xiaomi Mi 11X Pro,Xiaomi Mi 11 Ultra,Realme GT,iQoo 7 Legend,iQoo 7 Legend ,Oppo Find X3 Pro

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close