NEWSTECH

GoPro ഹീറോ10ബ്ലാക്ക് വന്നു കഴിഞ്ഞു; പരിചയപ്പെടാം

ആക്ഷന്‍ ക്യാമറ ശ്രേണിയിലെ പുത്തൻ ക്യാമറ-GoPro ഹീറോ10ബ്ലാക്ക് പുറത്തിറങ്ങിയിരിക്കുന്നു. GoPro ഹീറോ10ബ്ലാക്കുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ഹൽ നിലനിൽക്കെയാണ് ഇത് പുറത്തിറങ്ങിയത്. 2020ല്‍ പുറത്തിറങ്ങിയ ഹീറോ9 ബ്ലാക്കില്‍ നിന്നും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും GoPro ഹീറോ10ബ്ലാക്കിൽ കൊണ്ടു വന്നിട്ടില്ല. എന്നാൽ ഇതിൽ ശ്രദ്ധിക്ക പെടുന്നത് GP2 എന്ന് പേരിട്ടിരിക്കുന്ന GoProയുടെ പുതിയ പ്രോസസര്‍ ആണ്.

2016ൽ ഹീറോ 6 ലോഞ്ച് ചെയ്​തതിനുശേഷം ഗോപ്രോയുടെ പ്രൊസസറിലേക്കുള്ള ആദ്യ നവീകരണമാണ് GP2. ഈ പ്രോസസര്‍ വേഗത്തിലുള്ള വീഡിയോ ഫ്രെയിം നിരക്കുകളിലും ഗുണനിലവാരത്തിലും മുന്നിട്ട് നിൽക്കുന്നു. സെക്കന്‍ഡില്‍ 60 ഫ്രെയിമുകളില്‍ 5.3K വീഡിയോയും, 4Kവീഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിമിലും 2.7K വീഡിയോ സെക്കന്‍ഡില്‍ 240 ഫ്രെയിമിലും ഇതിൽ ലഭ്യമാണ്. ഗോപ്രോ ഹീറോ9ലെ ആകർഷകമായ ഡിസൈൻ തന്നെയാണ് GoPro ഹീറോ10ബ്ലാക്കിലും നൽകിയിരിക്കുന്നത്.

23 മെഗാപിക്​സല്‍ ഗുണനിലവാരമുള്ളതാണ് ഫോട്ടോസ്. അപ്ഗ്രേഡ് ചെയ്​ത ഹൈപ്പര്‍സ്​മൂത്ത് 4.0 വീഡിയോ സ്​റ്റബിലൈസേഷനുമാണ് ഹീറോ10ലെ മറ്റൊരു പ്രത്യേകത. കൂടാതെ 3വശങ്ങളിലും നോയ്​സ്​ റീഡക്ഷനുള്ള മൈക്രോഫോണ്‍, നൈറ്റ് ടൈംലാപ്​സ്​, 10 മീറ്റര്‍ ആഴത്തിലെ വാട്ടര്‍പ്രൂഫ് എന്നിവ ഹീറോ10ന്റെ ​ഗുണങ്ങളാണ്. പുതിയ നീല നിറത്തിലുള്ള ലോ​ഗോ മാത്രമാണ് GoPro ഹീറോ10ബ്ലാക്കിനെ മറ്റ് മുൻ​ഗാമികളിൽ നിന്ന് മാറ്രി നിർത്തുന്നത്. എന്നാൽ സ്ക്രീനുകള്‍, ലെന്‍സ്, ഇമേജ് സെന്‍സര്‍ എന്നിവയിൽ മാറ്റമില്ല. ഹീറോ10ലെ ഫയലുകളെല്ലാം ഗോപ്രോയുടെ ക്ലൗഡ് അക്കൗണ്ടുമായി കണക്​റ്റ്​ ചെയ്യാന്‍ സാധിക്കും.

ആക്‌സെസറി കിറ്റുള്‍പ്പെടെയുള്ള GoPro ഹീറോ10 ബ്ലാക്കിന് 449 ഡോളറാണ് വില. ആക്ഷന്‍ കാമറമാത്രമായി 399 ഡോളറിനും ലഭിക്കും.

GoPro ഹീറോ10ബ്ലാക്കിൻെ പ്രധാന സവിശേഷതകൾ

  • GP2 പ്രൊസസ്സർ
  • വീഡിയോ: 5.3K60, 4K120, 2.7K240
  • സ്റ്റില്ലുകൾ: 19.6 മെഗാപിക്സൽ വരെ
  • ഫോട്ടോകൾ: 23 മെഗാപിക്സൽ
  • കുറഞ്ഞ ലൈറ്റ് പെർഫോമൻസ് മെച്ചപ്പെടുത്തി
  • ലോക്കൽ ടോൺ മാപ്പിംഗ് (LTM), 3D നോയ്സ് റിഡക്ഷൻ (3DNR)
  • നെക്സ്റ്റ്-ജെൻ ഹൈപ്പർസ്മൂത്ത് 4.0 വീഡിയോ സ്റ്റെബിലൈസേഷൻ
  • തത്സമയ പ്രിവ്യൂവിന് ഉയർന്ന ഫ്രെയിം നിരക്കുകളുള്ള ഫ്രണ്ട് കളർ ഡിസ്പ്ലേ
  • ടച്ച് സൂം ഉപയോഗിച്ച് വേഗതയേറിയതും കൂടുതൽ പ്രതികരിക്കുന്നതുമായ റിയർ ടച്ച് ഡിസ്പ്ലേ
  • അതിവേഗ കണ്ടെന്റെ് ട്രാൻസ്ഫർ
  • ഹൈപ്പർസ്മൂത്ത് 4.0 ഫീച്ചർ ചെയ്യുന്ന 1080 പി ലൈവ് സ്ട്രീം. വീഡിയോ സ്റ്റേബിലിറ്റി
  • 1080p വെബ്‌ക്യാം മോഡ്
  • സൂപ്പർഫോട്ടോ + HDR
  • നൈറ്റ് ലാപ്സ് വീഡിയോ
  • റോ ഫോട്ടോകൾ
  • സ്റ്റീരിയോ + റോ ഓഡിയോ
  • ഇഷ്‌ടാനുസൃത പ്രീസെറ്റുകൾ + ഓൺ-സ്ക്രീൻ ഷോർട്കട്ട്
  • ഫാസ്റ്റ് ചാർജിംഗ് അനുയോജ്യമാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close