celebritySocial Media

‘ശക്തയായ അമ്മക്ക് ജന്മദിനാശംസകൾ’ ; ഗൗരി ഖാന് ഇന്ന് പിറന്നാൾ

ബോളിവുഡ് നിർമ്മാതാവും ഇന്റീരിയർ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന് ഇന്ന് ജന്മദിനം. ഇവരുടെ മകൻ ആര്യൻ ഖാൻ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാർത്തകളിൽ ഇടം നേടിയിരുന്നു ഇരുവരും. ഏറെ വേദനാജനകമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഗൗരി ഖാന് ഇന്ന് പിറന്നാൾ.

‘ഹാപ്പി ബർത്ത്ഡേ മാ’ എന്നാണ് ഷാരൂഖിന്റേയും ഗൗരിയുടെയും ചിത്രം പങ്കുവെച്ചു മകൾ സുഹാന സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.

‘ഒരമ്മയുടെ ശക്തി മറ്റൊന്നിനുമില്ല. മാതാപിതാക്കളുടെ പ്രാർത്ഥനക്ക് മലകളെ നീക്കാനും കടലിനെ വിഭജിക്കാനും സാധിക്കും. ഏറ്റവും കരുത്തയായ അമ്മക്ക് ജന്മദിനാശംസകൾ നേരുന്നു. ആ കരുത്തിന് കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ സാക്ഷ്യം വഹിച്ചതാണ്.’
ബോളിവുഡ് സംവിധായിക ഫറ ഖാൻ ഷാരുഖിന്റെയും ഗൗരിയുടെയും ചിത്രം പങ്കു വെച്ചുകൊണ്ട് കുറിച്ചു. മെയിൻ ഹൂൻ നാ, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ എന്നീ ഷാരൂഖ് ചിത്രങ്ങളുടെ സംവിധായികയാണ് ഫറ ഖാൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close