EducationKERALANEWS

ഒന്നാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് സർക്കാർ അനുമതി ലഭിച്ചു. ഇത്തവണ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വർഷ പരീക്ഷ വിജ്ഞാപനത്തിൽ ഹയർസെക്കൻഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അയ്യായിരത്തോളം വിദ്യാർഥികൾക്ക് ഒക്ടോബറിൽ പൂർത്തിയായ ഒന്നാം വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ 60,000ത്തോളം വിദ്യാർഥികൾ കമ്പാർട്ടുമെന്റൽ വിഭാഗത്തിലും പരീക്ഷ എഴുതാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close