KERALANEWS

കേരള പൊലീസിനായി ഹെലികോപ്റ്റര്‍; സാമ്പത്തിക ടെൻഡർ ചൊവ്വാഴ്ച , പങ്കെടുക്കാനുള്ള യോഗ്യത നേടിയത് 3 കമ്പനികൾ

തിരുവനന്തപുരം: കേരള പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പിണറായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സാമ്പത്തിക ടെണ്ടര്‍ ചൊവ്വാഴ്ച തുറക്കും. ടെണ്ടറില്‍ പങ്കെടുക്കാൻ മൂന്ന് കമ്പനികളാണ് സാങ്കേതിക യോഗ്യത നേടിയത്. മൂന്ന് വര്‍ഷത്തേക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുക.

സാങ്കേതിക ടെണ്ടറില്‍ യോഗ്യത നേടിയ കമ്പനികളുടെ സാമ്പത്തിക ബിഡാണ് തുറക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പവന്‍ഹാന്‍സ് കമ്പനിയുടെ പത്ത് സീറ്റുള്ള ഹെലികോപ്റ്റര്‍ 1.44 കോടി മാസ വാടകയ്ക്ക് എടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. പവര്‍ഹാന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. ഇതോടെയാണ് പുതിയ വാടക കരാറിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. പത്ത് സീറ്റിന് പകരം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close