KERALANEWSTop News

ശമ്പള പരിഷ്കരണത്തിലെ അപാകത; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ ഉപവാസ ധര്‍ണ നടത്തും

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണം എന്ന ആവിശ്യം ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ ഉപവാസ ധര്‍ണ നടത്തും. ഇ മാസം നാലു മുതൽ നിസഹകരണ സമരം നടത്തുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചിട്ടുണ്ട്.

പുതിയ ശമ്പള പരിഷ്കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം അലവന്‍സുകളും ആനുകൂല്യങ്ങളും നിഷേധിച്ചെന്നാണ് പരാതിയൾ ഉയരാനും സമരത്തിലേക്ക് നയിക്കാനും കാരണമായത്. സമരക്കാർ ഉന്നയിക്കുന്നത് എന്‍ട്രി കാഡറിലെ അടിസ്ഥാന ശമ്ബളം വെട്ടിക്കുറച്ചതും പേഴ്സണല്‍ പേ നിര്‍ത്തലാക്കിയതും റേഷ്യോ പ്രമോഷന്‍ എടുത്തു കളഞ്ഞതും അംഗീകരിക്കാനാകില്ല എന്നതാണ്.

സമരത്തിനായി തിരഞ്ഞടുത്തിരിക്കുന്നത് ഗാന്ധിജയന്തി ദിനമായ നാളെയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ സംസ്ഥാന സമിതി അംഗങ്ങള്‍ ഉപവാസ ധര്‍ണ നടത്തുകയും സമരം തുടരുന്നതിന്‍റെ ഭാഗമായി ഈ മാസം 4 മുതല്‍ സംസ്ഥാന വ്യാപകമായി നിസ്സഹകരണ പ്രതിഷേധം നടത്താനും കെ.ജി.എം.ഒ.എ തീരുമാനമെടുത്തതായി അറിയിച്ചിട്ടുണ്ട്. ഇക്കുട്ടർ അവലോകന യോഗങ്ങളില്‍ നിന്നും, പരിശീലന പരിപാടികളില്‍ നിന്നും, ഇ സഞ്ജീവനിയില്‍ നിന്നും വിട്ടു നില്‍ക്കും. ഇതിനു മുമ്പും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആഗസ്റ്റ് 31ന് കെ.ജി.എം.ഒ.എ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ അനുകൂലമായ നടപടികൾ ഇല്ലാത്തതിനെ തുടർന്നാണ് ഇങഅങനെ ഒരു നീക്കത്തിന് മുതിർന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close