KERALANEWS

കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സർക്കാരിന്റെ കൈത്താങ്ങ്; നിലവിൽ 87 കുട്ടികൾ ആനുകൂല്യത്തിന് അർഹർ

തിരുവനന്തപുരം: കോവിഡിൽ രക്ഷിതാക്കളെയോ മാതാ പിതാക്കളെയോ നഷ്ടമായ കുട്ടികൾക്ക് സർക്കാരിന്റെ ധനസഹായം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.ഇതിനായി 3,19,99,000 രൂപ സർക്കാർ അനുവദിച്ചു.കുട്ടികൾക്കായി മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസ്സുവരെ പ്രതിമാസം 2000 രൂപയും നൽകും.

കുട്ടികളുടെ ബിരുദം വരെയുള്ള ചിലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വഹിക്കും. നിലവിൽ 87 കുട്ടികൾ ആനുകൂല്യത്തിന് അർഹരാണ്. ഐസിഡിഎസ് ജീവനക്കാർ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ , കോവിഡ്‌ നെഗറ്റീവായി മൂന്നുമാസത്തിനകം അനുബന്ധ ശാരീരികപ്രശ്നങ്ങളാൽ മരിച്ചവരുടെ കുട്ടികൾ, അച്ഛനോ അമ്മയോ മുമ്പ് മരിക്കുകയും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവും മരിച്ചവർ , അമ്മയോ അച്ഛനോ നേരത്തെ ഉപേക്ഷിച്ചു ഇപ്പോൾ ഏക രക്ഷിതാവ് കോവിഡ് മൂലം മരിച്ചവർ , അമ്മയും അച്ഛനും മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്തു ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുകയും ഈ ബന്ധു കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികൾ എന്നിവർക്കാണ് കുടുംബത്തിൻറെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നൽകുന്നത്.

കൂടാതെ സർക്കാർ ജീവനക്കാർക്കുള്ള കുടുംബപെൻഷൻ ലഭിക്കുന്നവരെ പരിഗണിക്കില്ല. നിലവിൽ കുട്ടിയെ സംരക്ഷിക്കുന്നവർ ധന സഹായം ആവശ്യമില്ലെന്ന് അറിയിച്ചാലും പരിഗണിക്കില്ല. എന്നാൽ കുട്ടിക്ക് 18 വയസ്സ് ആകുന്നതിനുമുമ്പ് രക്ഷിതാക്കൾക്ക് ഈ സ്കീമിൽ ചേർന്നു ബാക്കി സഹായം സ്വീകരിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close