KERALANEWSUncategorized

‘വീണ്ടും തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല, എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’; ഗവര്‍ണറുടെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . രാജ്ഭവൻ കോട്ടേഴ്‌സിലാണ് മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. ചേർത്തല സ്വദേശി തേജസാണ് (48) മരിച്ചത്. ഇപ്പോൾ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ്. ജീവിതത്തില്‍ തോല്‍വികൾ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് താനെന്നും വീണ്ടും തോല്‍ക്കാന്‍ തനിക്ക് മനസ്സില്ലെന്നും കുറിപ്പിൽ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

‘എന്റെ മരണമൊഴി. എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുകയാണ്. ജീവിതത്തില്‍ തോല്‍വികൾ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് ഞാന്‍. വീണ്ടും തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല. ആരോടും എനിക്ക് ദേഷ്യമില്ല. എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’ എന്നാണ് ആത്മഹത്യാ കുറിപ്പിന്റെ ഉള്ളടക്കം.

രാവിലെയാണ് തേജസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. തേജസിന്റെ ഒരു വാട്ട്സ് ആപ് സ്റ്റാറ്റസ് ശ്രദ്ധിച്ച സുഹൃത്തുക്കളാണ് കോട്ടേഴ്‌സിൽ അന്വേഷണം നടത്തിയത്.

ടൂറിസം ഡിപാര്‍ട്ട്മെന്‍റില്‍ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്. കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.

വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗവർണർക്ക് രണ്ട് ഡ്രൈവർമാരാണുള്ളത്. അതിൽ ഒരാളാണ് ഈ ആത്മഹത്യ ചെയ്ത തേജസ്. വർഷങ്ങളായി രാജ്ഭവനിലെ ജീവനക്കാരനാണിദ്ദേഹം. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close