INDIANEWSTop News

‘പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ’ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ; കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായങ്ങൾ

ന്യൂഡൽഹി: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി തയാറാക്കിയ പദ്ധതികളുടെ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ‘പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ’ എന്നാണ് പദ്ധതിയുടെ പേര്. 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2020 മാർച്ച് 11 മുതൽ 2021 ഡിസംബർ 31 വരെ കോവിഡ് മൂലം മാതാപിതാക്കളോ രക്ഷിതാക്കളോ മരണപ്പെട്ട കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക.

മരണം സംഭവിക്കുമ്പോൾ കുട്ടിക്ക് 18 വയസ്സിനു താഴെയായിരിക്കണം കുട്ടിയുടെ പ്രായം. 18 വയസ്സാകുന്നതുവരെ 10 ലക്ഷം രൂപ കുട്ടികളുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമാക്കും. ഈ തുക ഉപയോഗിച്ച് 18 മുതൽ 23 വയസ്സുവരെ പ്രതിമാസ സ്റ്റൈപൻഡ് നൽകും. ഉന്നതവിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ഇതുപയോഗിക്കാം. 23 വയസ്സാകുമ്പോൾ മൊത്തം തുക ലഭിക്കും. 845 കുട്ടികളുടെ മാതാപിതാക്കൾ കോവിഡ് മൂലം മരിച്ചതായാണു കേന്ദ്രസർക്കാരിന്റെ കണക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close