INDIANEWS

മുത്തശ്ശി മൂന്ന് മാസം പ്രായമുള്ള പേരക്കിടാവിനെ കൊന്നു; കുഞ്ഞിന്റെ ഇരട്ടസഹോദരിയെ കൊലപ്പെടുത്താനും ശ്രമം


ചെന്നൈ: മുത്തശ്ശി പേരക്കിടാവിനെ കൊലപ്പെടുത്തി. മൂന്ന് മാസം പ്രായമുള്ള ചെറുമകനെയാണ് മുത്തശ്ശി കൊന്നത്. ഈ കുഞ്ഞിന്റെ ഇരട്ടസഹോദരിയെ കൊല്ലാന്‍ ശ്രമിച്ചതായും കുഞ്ഞിന്റെ അമ്മ ആരോപിച്ചു.

കട്ടിലില്‍ കുഞ്ഞ് ചോരയൊലിപ്പിച്ച് കിടക്കുന്നത് കണ്ടാണ് അമ്മ നോക്കിയത് അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയം ഛേദിച്ച നിലയിലായിരുന്നു. നാല്‍പ്പത്തഞ്ചുകാരിയായ മുത്തശിയാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇവന്റെ ഇരട്ടസഹോദരിയെ ശുചിമുറിക്കുള്ളില്‍ വൃത്തിഹീനമായ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇട്ടിരിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ഗൗഡപാളയത്തിലാണ് സംഭവം.

മുത്തശിയെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഇവര്ക്കായി തെരച്ചില്‍ തുടരുകയാണ്. മധുരയില്‍ നിന്നുള്ള ശാന്തി എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇവര്‍ മകള്‍ ഐശ്വര്യയ്ക്കും മരുമകന്‍ ഭാസ്‌കരനും ഒപ്പമായിരുന്നു താമസം. കുട്ടികളെ നോക്കാനായാണ് ഇവരെ ഒപ്പം കൂട്ടിയത്. ഐശ്വര്യയുടെ സഹോദരന്‍ ഹരിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഐശ്വര്യയും ഭര്‍ത്താവും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ അരമണിക്കൂര്‍ സമയത്തിനിടയ്ക്കാണ് സംഭവം നടന്നത്. തിരികെ എത്തി വാതിലില്‍ മുട്ടിയപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ഐശ്വര്യ അമ്മയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ താന്‍ ശുചിമുറിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ വീട്ടില്‍ കടന്നപ്പോഴാണ് മകനെ കട്ടിലില്‍ മരിച്ച നിലയിലും മകളെ ശുചിമുറിയിലും കണ്ടെത്തിയത്.

ഐശ്വര്യ ബഹളം വച്ചപ്പോഴേക്കും ശാന്തി വീട്ടില്‍ നിന്നിറങ്ങി അത് വഴി വന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് സ്ഥലത്ത് നിന്ന് കടന്നു. ശാന്തിയെ മുമ്പും പലപ്പോഴും ഇതുപോലെ കാണാതിയിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം മടങ്ങി വരികയാണ് പതിവ്. പരിക്കേറ്റ പെണ്‍കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ശാന്തിക്കായി തെരച്ചില്‍ തുടരുകയാണ്. ഇവരുടെ ഭര്‍ത്താവ് മധുര ജില്ലയിലെ മതിചിയം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close