INDIANEWSTrending

മുത്തശ്ശി ഡ്രൈവിംഗ് സീറ്റിൽ ; വൈറലായി വീഡിയോ, പുറകെ മുഖ്യമന്ത്രിയുടെ അഭിനന്ദനവും

ദേവസ് : കഴിഞ്ഞ ദിവസം 90 വയസുള്ള സ്ത്രീ കാർ ഓടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മധ്യ പ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം.

ജില്ലയിലെ ബിലാവലി ഏരിയായിലുള്ള രേഷം ബായ് തൻവർ ആണ് തൊണ്ണൂറാം വയസിലും കാർ സുഖമായി ഓടിക്കുന്നത്. തന്റെ പെണ്മക്കൾക്കും മരുമക്കൾക്കും എല്ലാം വാഹനം ഓടിക്കാൻ അറിയാം. അതിനാലാണ് താനും അത് പഠിച്ചതെന്ന് പറയുന്നു തൻവർ. “ഡ്രൈവിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. ട്രാക്ടർ പോലെ കാറുകളും ഓടിക്കും.” അവർ പറയുന്നു. കാർഷിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വണ്ടിയാണ് ട്രാക്ടർ.

ഇപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ഈ മുത്തശ്ശിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹമിത് പങ്കുവെച്ചത്. “നമ്മുടെ താൽപര്യങ്ങൾ നിറവേറ്റാൻ പ്രായം ഒരു പ്രയാസമല്ല എന്ന് തെളിയിച്ച് നമ്മെ പ്രചോദിപ്പിക്കുകയാണ് ഈ മുത്തശ്ശി. എത്ര വയസായി എന്നതല്ല, ജീവിക്കാനുള്ള അഭിനിവേശമാണ് വേണ്ടത്.” അദ്ദേഹം കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close