KERALANEWS

പൂഴിക്കോൽ പ്രദേശത്ത് പുതിയൊരു അതിഥി; കൗതുകമുണർത്തി വിരുന്നെത്തിയത് ഹനുമാൻ കുരങ്ങ്

കടുത്തുരുത്തി: പൂഴിക്കോൽ പ്രദേശത്ത് പുതിയൊരു അതിഥി വിരുന്നെത്തിയിരിക്കുകയാണ്. മറ്റാരുമല്ല ഹനുമാൻ കുരങ്ങൻ ആണ് താരം. ഇപ്പോൾ നാട്ടുകാർക്ക് കൗതുകമുണർത്തി വിലസുകയാണ് കക്ഷി. പൂഴിക്കോൽ പൂവക്കോട്ട് പി.കെ. ബേബിയുടെ വീടിന്റെ പരിസരത്താണ് ഇന്നലെ രാവിലെ ഹനുമാൻ കുരങ്ങനെ കാണുന്നത്. തുടർന്ന് വീട്ടുകാർ കുരങ്ങന് കഴിക്കാൻ പഴം നൽകി. ഇതെല്ലാം കഴിച്ച ശേഷം കുരങ്ങൻ പരിസരവാസികളുടെ വീടുകളിലേക്കും സന്ദർശനത്തിന് പോയി. സൈലന്റ് വാലി നാഷനൽ പാർക്ക്, കളക്കാട്, ആനമല വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണയായി കാണുന്നത്. ഫലങ്ങൾ, വിത്തുകൾ, പക്ഷികൾ, മുട്ടകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.

സാധാരണ 7 മുതൽ 40 എണ്ണമുള്ള കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. മരത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന ഇവ കരയിലും മരത്തിലും താമസിക്കാറുണ്ട്. ഹനുമാൻ കുരങ്ങൻ എങ്ങനെ നാട്ടിലെത്തിയെന്നത് വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close