NEWSSPORTS

മെസ്സിയും നെയ്മറും ഇല്ലാതെ പി എസ് ജിക്ക് വമ്പൻ ജയം; ഇരട്ട​ ഗോളടിച്ച് സ്പാനിഷ് താരം ആന്ദ്രര്‍ ഹെരേര

പാരിസ്: മിന്നും താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ഇല്ലാതെ കളിക്കളത്തിലെത്തിയ പി എസ് ജിക്ക് വമ്പൻ ജയം. എതിരില്ലാത്ത നാല് ​ഗോളുകൾക്ക് മലർത്തിയടിച്ചത് ക്ലര്‍മോന്റിനെ. സ്പാനിഷ് താരം ആന്ദ്രര്‍ ഹെരേര ഇരട്ട ​ഗോളും സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ, ഗുയേയും ഒരോ ​ഗോളുകൾ നേടി.

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് ആര്‍ ബി ലെപ്‌സിഗിനെ 4-1ന് കീഴ്പ്പെടുത്തി. ലെവന്‍ഡോസ്‌കി, മുസെയ്‌ലാ, സാനെ, ചൗപ്പോ മോട്ടിങ് എന്നിവര്‍ ബയേണിനായി ​ഗോളുകൾ തീർത്തത്.

മറ്റൊരു മല്‍സരത്തില്‍ ഹാലന്റ് ഡബിളില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ബയേണ്‍ ലെവര്‍കൂസനെ 4-3ന് വീഴ്ത്തി. ബ്രാന്‍ഡിറ്റ്, ഗുരേറോ എന്നിവരും ഡോര്‍ട്ടുമുണ്ടിനായി സ്‌കോര്‍ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close