HEALTHINSIGHTKERALANEWS

കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം…

ഒട്ടേറെ പോഷകമൂല്യങ്ങളുള്ള പഴമാണ് പപ്പായ. ഓമക്കായ, കര്‍മൂസ്, കപ്പളങ്ങ, പപ്പയ്ക്കാ തുടങ്ങി നിരവധി പേരുകൾ പപ്പായയ്ക്കുണ്ട്. വൈറ്റമിന്‍ സിയും പൊട്ടാസ്യവും ഫൈബറുമൊക്കെ പച്ചപപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പെക്ടിന്‍ അടങ്ങിയതാണ് പച്ചപപ്പായ ഇത് ദഹനത്തിന് വളരെ നല്ലതാണ്.

പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം

∙ റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഒസ്റ്റിയോ ആർത്രൈറ്റിസ്, ആസ്മ എന്നിവയ്ക്ക് ഏറെ പ്രയോജനകരമാണ് പച്ചപപ്പായ.

∙ വയറിലെ കാന്‍സറിന് കാരണമായേക്കാവുന്ന വിഷാംശങ്ങള്‍ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാനും പപ്പായ നല്ലതാണ്.

∙ കരള്‍ രോഗങ്ങള്‍ തടുക്കാനും പച്ച പപ്പായ ഉത്തമം. ഇതിലെ വൈറ്റമിന്‍ എയാണ് ഇതിനു സഹായിക്കുന്നത്. പുകവലി ശീലമുള്ളവര്‍ പച്ച പപ്പായ കഴിക്കുന്നതു നല്ലതാണ്.

∙ ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള പപ്പായ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

∙ തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്കും പച്ച പപ്പായയുടെ ജ്യൂസ് കുടിക്കുന്നതു കൊണ്ട് ആശ്വാസം ലഭിക്കും.

∙ ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം.

∙ ചര്‍മത്തിന്റെ മാര്‍ദവവും മിനുസവും ഭംഗിയും കൂട്ടാനും പപ്പായ സഹായിക്കും.

∙ പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വൈറ്റമിന്‍ സിയുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കപ്പെടും.

∙ പച്ചപപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്തും കഴിക്കുന്നത് തൊണ്ടരോഗങ്ങള്‍ക്കും ടോണ്‍സിലൈറ്റിസിനും പരിഹാരമാണ്.

ആരോഗ്യപ്രശ്നങ്ങള്‍

പച്ച പപ്പായയുടെ ആന്റി ഈസ്ട്രജന്‍ ഫലങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. പച്ചപപ്പായയിലെ Benzyl Isothiocyanate (BITC) നിമിത്തം ചിലപ്പോള്‍ ഗര്‍ഭം അലസാന്‍ കാരണമാകാറുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്നും ഇതിനു കാരണമാകും. എന്നാല്‍ പഴുത്ത പപ്പായ കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല. Thrombosis, Hemophilia രോഗങ്ങള്‍ ഉള്ളവര്‍ പച്ചപപ്പായ കഴിക്കുന്നത്‌ ഒഴിവാക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close